‘എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്’; എന്‍എന്‍ പിള്ളയുടെ പ്രസിദ്ധ ഡയലോഗുമായി എല്‍ഡിഎഫിന്‍റെ പ്രചാരണ വീഡിയോ വൈറല്‍

നടന്‍ എന്‍എന്‍ പിള്ള അഞ്ഞൂറാനായി വേഷമിട്ട ഗോഡ്ഫാദര്‍ ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ് എന്തൊക്കെയാടോ താന്‍ മറക്കേണ്ടത് എന്ന് തുടങ്ങുന്ന ഡയലോഗ് സിനിമയെക്കാള്‍ ഏറെ വേഗത്തിലും ആഴത്തിലും പ്രേക്ഷകരില്‍ ആഴ്‌നിറങ്ങിയ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്‍എന്‍ പിള്ളയുടെ അഞ്ഞൂറാനും അദ്ദേഹത്തിന്റെ ഡയലോഗും.

ഈ സംഭാഷണം ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പുറത്തിക്കിയിരിക്കുകയാണ് എല്‍ഡിഎഫ്. സിനിമയിലെ ഡയലോഗ് പോലെ തന്നെ വൈറലാണ് പ്രചാരണ വീഡിയോയും.

വ്യത്യസ്തങ്ങളായ സീരീസ് പോസ്റ്റര്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പോസ്റ്ററുകളിലെ കണ്ടന്റുകള്‍ ഇങ്ങനെ

# ഒരുമഹാമാരിക്കും വിട്ടുകൊടുക്കാതെ കേരള ജനതയെ ചേര്‍ത്ത് നിര്‍ത്തിയ പ്രിയ മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത് മറക്കണോ കോണ്‍ഗ്രസ്സേ

# ലൈഫ് പദ്ധതിക്കെതിരെ കള്ള പരാതി കൊടുത്ത് കിടപ്പാടമില്ലാത്തവന്റെ കൂര ഇല്ലാതാക്കിയത് മറക്കണോ കോണ്‍ഗ്രസ്സേ

# പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി 1000 വീട് വച്ച് നല്‍കുമെന്ന് പറഞ്ഞ് പത്ത് വീടുപോലും നല്‍കാതെ പിരിച്ച പണം മുഴുവന്‍ മുക്കിയത് മറക്കണോ കോണ്‍ഗ്രസ്സേ

# കത്വ പെണ്‍കുട്ടിയുടെ പേരില്‍ ജുമുഅ ദിവസം പള്ളിതോറും പിരിച്ച കാശ് മുക്കിയത് മറക്കണോ ലീഗേ

# പ്രളയ സമയത്ത് കേന്ദ്രം അനുവദിച്ച റേഷനരിക്ക് പോലും പിന്നീട് കണക്കുപറഞ്ഞ് കാശുവാങ്ങിയത് മറക്കണോ സംഘികളെ

# എന്നിങ്ങനെയാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകളിലെ കണ്ടന്റുകള്‍ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here