ലതിക സുഭാഷിന് സീറ്റ് നൽകണമായിരുന്നെന്ന് ബിന്ദു കൃഷ്ണ

ലതിക സുഭാഷിന് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ എന്ന നിലയിൽ സീറ്റ് നൽകണമായിരുന്നെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. അത് കീഴ്‍വഴക്കമാണെന്നും സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസ്സിലാകുന്നതെന്നും ബിന്ദു കൃഷണ വ്യക്തമാക്കി.

സീറ്റ് കിട്ടാത്തത് കൊണ്ടല്ല കരഞ്ഞതെന്നും പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ബിന്ദു കൃഷ്ണ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് രാജിവെച്ചിരുന്നു.തുടര്‍ന്ന് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അറിയിച്ചു.

കോൺഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെയായിരുന്നു ലതികാ സുഭാഷിന്‍റെ വൈകാരിക പ്രതികരണം. തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് കെപിസിസി ഓഫീസിന് പ്രതിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News