ട്രാക്കിലെ ചടുലതകൊണ്ട് ഘടികാര സൂചികളോടൊപ്പമോ അതിനെക്കാള്‍ വേഗത്തിലോ ഓടി ദൂരങ്ങളെ കൈപ്പിടിയിലൊടുക്കിയിരുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ഒരുപക്ഷെ തകര്‍ന്നുപോയേക്കാവുന്ന ഭാവിയെ മനക്കരുത്ത് കൊണ്ട് കരുപ്പിടിപ്പിച്ചെടുത്ത മാതൃകയാണ് തിരുവമ്പാടിക്കാര്‍ക്ക് ലിന്റോ ജോസഫ്.
വേഗതയുടെ മൈതാനത്തുനിന്നും അപ്രതീക്ഷിതമായി താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവന്നെങ്കിലും മാനവികതയുടെ മൈതാനത്ത് ലിന്റോ ലൈവാണ്. 2019 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയവും അതിനിടയിലെ രക്ഷാ പ്രവര്‍ത്തനവുമാണ് ലിന്റോയുടെ ജീവിതം മാറ്റി മറിച്ചത്.
പ്രളയകാലത്ത് ഡിവൈഎഫ്‌ഐ നേതാവായിരുന്ന ലിന്റോയുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിയെയുണ്ടായ അപകടത്തില്‍ ലിന്റോയ്ക്ക് നഷ്ടമായത് തന്റെ വലതുകാലാണ്. 2019 ആഗസ്ത് 12-പെരുന്നാള്‍ ദിനത്തില്‍. കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ ട്യുമര്‍ രോഗിയായ ബിജുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മുക്കം മാമ്പറ്റയില്‍ ആംബുലന്‍സില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
പെരുന്നാള്‍ ദിവസമായതിനാല്‍ കൂമ്പാറ ജുമാമസ്ജിദിന്റെ ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നില്ല പക്ഷെ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറാന്‍ ലിന്റോയ്ക്ക് രണ്ടാമതൊരിക്കല്‍ ആലോചിക്കേണ്ടിവന്നില്ല ട്രാക്കില്‍ കാണുന്ന അതേ വേഗവും ചടുലതയും തന്നെയാണ് ദുരന്തമുഖത്തും ലിന്റോ കാണിച്ചത്.
നാടിനോടും നാട്ടുകാരോടും ലിന്റോ എന്ന ചെറുപ്പക്കാരന്റെ കരുതലും സ്‌നേഹവും ആ നാടും അവന് തിരിച്ചുകൊടുത്തു. മൂന്ന് തവണ എസ്എഫ്‌ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ സംസ്ഥാന സഹഭാരവാഹിയും കേന്ദ്രകമ്മിറ്റിയും ആയ ലിന്റോ കന്നിയംഗത്തില്‍ തന്നെ കൂടരഞ്ഞി പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിക്കുകയും കൂടരഞ്ഞിയുടെ പ്രിയപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടുമായി.
ലിന്റോയിലെ സംഘാടകനെയും പൊതുപ്രവര്‍ത്തകനെയും അവന്റെ പാര്‍ട്ടിയും നന്നായി മനസിലാക്കിയിരുന്നു. വലതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടപ്പോഴും ഇടതുകാല്‍ ഒന്നുകൂടെ മണ്ണിലമര്‍ത്തിച്ചവിട്ടി ഈ ആ നാടിനെയും നാട്ടുകാരെയും ഇടനെഞ്ചില്‍ കൊണ്ടു നടന്ന ലിന്റോ സിപിഐഎമ്മിന്റെ കൂമ്പാറ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് നിലവില്‍ പാര്‍ട്ടിയുടെ തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗമാണ് ലിന്റോ
കയ്യിലൊരു ഊന്നുവടിയുണ്ടെങ്കിലും ലിന്റോ ലൈവാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തിരുവമ്പാടി അനുഭവിച്ചറിഞ്ഞ വികസന വിപ്ലവത്തിന് തുടര്‍ച്ചയുണ്ടാവാന്‍ തന്നിലേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിറവേറ്റാന്‍ എല്ലാവരെക്കാളും ഊര്‍ജത്തോടെ വലത് കാലിന് ചെറിയ മുടന്തുണ്ട് ചികിത്സ തുടരുന്നുണ്ട് അതുകൊണ്ട് തന്നെ പ്രയാസം താല്‍ക്കാലികമാണ് പഴയ വേഗത്തിലേക്കും ട്രാക്കിലേക്കും തിരിച്ചുവരാനുള്ള ലിന്റോയുടെ ആത്മവിശ്വാസം ആ ഒറ്റ വാക്കില്‍ നമുക്ക് വ്യക്തമാകും
അതുകൊണ്ടാണ് തിരുവമ്പാടി ഒന്നിച്ച് പറയുന്നത് ലിന്റോ ലൈവാണെന്ന് തിരുവമ്പാടിയുടെ ഹൃദയം ഇടത് ചേര്‍ന്ന് തന്നെ തുടിക്കുമെന്ന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here