വിപി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി കർഷക സംഘടനകൾ

വിപി സാനുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കർഷക സംഘടനകൾ കൈമാറി.ബീഹാറിലെയും പഞ്ചാബിലെയും കർഷക നേതാക്കൾ ദില്ലിയിലെ അഖിലേന്ത്യ കിസാൻ സഭ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.

കർഷക സമരത്തിൽ വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് വിപി സാനുവിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തിയിരുന്നു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിപി സാനുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കർഷക നേതാക്കൾ കൈമാറി. ബിഹാരിലെയും പഞ്ചാബിലെയും കർഷക സംഘടന നേതാക്കളിൽ നിന്ന് തുക അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജൂ കൃഷ്ണനും അഖിലേന്ത്യാ കിസാൻ സഭ ട്രെഷറർ കൃഷ്ണപ്രസാദും ഏറ്റുവാങ്ങി.

കിസാൻ സഭ ഓഫിസിൽ എത്തിയാണ് കർഷക നേതാക്കൾ തുക കൈമാറിയത്. ദില്ലി അതിർത്തിയിൽ കർഷക സമരം ആരംഭിച്ചതു മുതൽ വിപി സാനു അടക്കമുള്ള SFI നേതാക്കൾ സമരത്തിൽ സജീവമായിരുന്നു.
വിദ്യാർഥ്തികളെ അണിനിരത്തികൊണ്ട് വിവിധ പരിപാടികളും വിപി സാനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഇതിന് ഐക്യദാർഢ്യമായാണ് കെട്ടിവയ്ക്കാനുള്ള തുക കൈമാറാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.


കുൽ ഹിന്ദ് കിസാൻ സഭാ സെക്രട്ടറി മേജർ സിംഗ് പുന്നെവാൾ, വൈസ് പ്രസിഡന്റ് സുർജിത് സിംഗ്, ബീഹാർ കർഷക സംഘടനാ നേതാവ് പ്രഭുരാജ് നരേൻ റാവു എന്നിവർ തുകയും കിസാൻ സഭാ പതാകയും വി.പി.സാനു കൈമാറണമെന്ന് അഭ്യർത്ഥിച്ച് കൈമാറി.

കർഷിക നിയമം അടക്കമുള്ള ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രതിഷേധവും,ബദൽ നയങ്ങൾ ഉയർത്തികൊണ്ടുള്ള LDF ഇന്റെ രാഷ്ട്രീയ നിലപാടും തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്ന് പ്രതീക്ഷിക്കുന്നതായി തുക ഏറ്റുവാങ്ങിക്കൊണ്ട് വിജു കൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here