തുഷാര്‍ കഴക്കൂട്ടത്ത് മത്സരിക്കാനില്ല

കഴക്കൂട്ടത്ത് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ മൽസരിപ്പിക്കുന്നുള്ള  നീക്കം പാളി . മൽസരത്തിനില്ലെന്ന്  തുഷാർ വെള്ളാപ്പള്ളി BJP ദേശീയ നേതൃത്വത്തെ അറിയിച്ചു .
ബിഡിജെഎസ് സ്ഥാനാർത്ഥികൾ മൽസരിക്കുന്നതിനാൽ ഏകോപന ചുമതലയുണ്ട്.പാർട്ടി നേത്യത്വത്തിൽ പ്രവർത്തിക്കാൻ ആണ് താൽപ്പര്യം എന്നും തുഷാർ BJP കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഇതോടെ തുഷാറിനെ ഇറക്കി ശോഭ സുരേന്ദ്രരൻ്റെ സ്ഥാനാർത്ഥി മോഹത്തിന് തടയിടാം എന്ന വി. മുരളീധര പക്ഷത്തിൻ്റെ നീക്കത്തിന്  തിരിച്ചടിയായി .
കഴക്കൂട്ടത്തേക്ക് വീണ്ടും ശോഭാ സുരേന്ദ്രനെ മൽസരിപ്പിക്കുന്ന ആലോചന ഇതോടെ BJP ക്യാമ്പിൽ ശക്തതമായി
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here