വൈക്കം നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സി.കെ.ആശ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വൈക്കം നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സി.കെ.ആശ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരണാധികാരിയായ വൈക്കം ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫിസർ ശ്രീദേവി.കെ.നായർ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

എൽ ഡി എഫ് നേതാക്കളായ ആർ.സുശീലൻ, കെ.കുഞ്ഞപ്പൻ, പി.സുഗതൻ, ലീനമ്മ ഉദയകുമാർ, സാബു പി.മണലൊടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വൈക്കം ബ്ലോക്ക് പഞ്ചായത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എൽഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രകടനമായാണ് സി.കെ.ആശയുമായെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here