ശോഭയെ മൽസരിപ്പിക്കരുതെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട് വി മുരളിധരനും കെ സുരേന്ദ്രനും

ശോഭാ സൂരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വീണ്ടുംഅനിഞ്ചിതത്വത്തിൽ.
ശോഭയെ മൽസരിപ്പിക്കരുതെന്ന് വി മുരളിധരനും കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു.

എന്നാൽ ശോഭയെ കഴക്കൂട്ടത്ത് മൽസരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകി.അതേ സമയം തൃശൂരിൽ ജയസാധ്യതയില്ലെന്ന പ്രസ്താവനയുമായി സുരേഷ്ഗോപിരംഗത്തെത്തിയത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി.

ശോഭാസുരേന്ദ്രനെ മൽസരിപ്പിക്കുന്നതിനെതിരെ തുടക്കം മുതൽ വി.മുരളിധരനും കെ.സുരേന്ദ്രനും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.ഒരു കാരണവശാലും ശോഭയെ മൽസരിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് മുരളിധര പക്ഷം.

അതിനിടയിലാണ് ശോഭക്ക് നിർബന്ധമായും സീറ്റ് നൽകണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. അതിനിടെ താൻ മൽസരിക്കാനില്ലെന്ന മുൻ നിലപാട് തിരുത്തിയ ശോഭ കഴക്കൂട്ടത്ത് മൽസരിക്കാനുള്ള സന്നദ്ധതയും മാധ്യമങ്ങളിലുടെ പരസ്യമാക്കി.

ഇതോടെയാണ് മുരളീധരനും സുരേന്ദ്രനും ശോഭക്കെതിരെയുള്ള നീക്കം വീണ്ടുംഊർജിതമാക്കിയത്. മുരളീധരപക്ഷത്തിന്റെ കടുത്ത എതിർപ് മൂലം ശോഭയുടെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേ സമയം തൃശൂരിൽ ജയസാധ്യതയില്ലെന്ന പരസ്യപ്രതികരണവ്യമായി സുരേഷ് ഗോപി രംഗത്തെത്തിയതും ബി.ജെ.പി. നേതൃത്വത്തെ വെട്ടിലാക്കി. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടിയിലെ വിഭാഗിയത രൂക്ഷമാകുന്നത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News