ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ

ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ഷാഹിദ കമാൽ. കോൺഗ്രസ് പാർട്ടിയുടെത് പുരുഷാധിപത്യ മനോഭാവം. സീറ്റ് നൽകാമെന്ന് പറഞ്ഞ് ലതികയെ കോൺഗ്രസ് നേതൃത്വം വഞ്ചിച്ചു. ജയിക്കാത്ത സീറ്റുകൾ നൽകി കോൺഗ്രസ് സ്ത്രീകളെ നേർച്ചക്കോഴികളാക്കുന്നതായും ഷാഹിദ കമാൽ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കാലാകാലങ്ങളായി കോൺഗ്രസ് പാർട്ടി സ്ത്രീകളെ രണ്ടാംതരക്കാരായാണ് കാണുന്നത്. സീറ്റ് നൽകാമെന്ന് പറഞ്ഞാണ് ലതികാ സുഭാഷിനെ കോൺഗ്രസ് നേതൃത്വം വഞ്ചിച്ചത്. പ്രതിഷേധിച്ച ലതികയെ അപമാനിക്കുന്ന സമീപനമാണ് KPCC അധ്യക്ഷനും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്.

ഒരിക്കലും ജയിക്കാത്ത സീറ്റുകളിലാണ് കോൺഗ്രസ് സ്ത്രീകളെ മത്സരിപ്പിക്കുന്നതെന്നും ഷാഹിദ വിമർശിച്ചു. ജനാധിപത്യ മര്യാദ എന്നത് കോൺഗ്രസിനില്ല. ഗ്രൂപ്പുകൾക്കടിമപ്പെടാത്തവർക്ക് അതിജീവനം കോൺഗ്രസിൽ സാധ്യമല്ല എന്നതാണ് തന്റെ പുറത്ത് പോക്കിലെത്തിച്ചതെന്നും ഷാഹിദ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News