കിളിമാനൂരിൽ കോൺഗ്രസ്‌ നേതാക്കൾ കുടുംബസമേതം
 സിപിഐ എമ്മിനൊപ്പം

കരവാരം പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗങ്ങളും മഹിളാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടെ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺ​ഗ്രസ് പ്രാദേശിക നേതാക്കളായ ലാലി, സജീവ്, നാസർ, മുംതാസ്, മെഹർബാൻ, അനീഷ് പള്ളിമുക്ക്, ഷെമീന, സ്വരാജ്, അമ്പി തുടങ്ങിയവരാണ് കുടുംബാം​ഗങ്ങൾക്കൊപ്പം സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

കോൺഗ്രസിന്റെ ബിജെപി അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ്‌ ഇവർ രാജിവച്ചത്‌. ബി സത്യൻ എംഎൽഎ പതാക നൽകി സ്വീകരിച്ചു. യോഗത്തിൽ സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, ഏരിയ കമ്മിറ്റി അം​ഗങ്ങളായ കെ സുഭാഷ്, എസ് മധുസൂദനക്കുറുപ്പ്, എസ് എം റഫീക്ക് എന്നിവർ സംസാരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർ കോൺ​ഗ്രസിൽനിന്ന്‌ സിപിഐ എമ്മിലേക്ക് എത്തുമെന്ന്‌ പ്രവർത്തകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here