ലതികാ സുഭാഷ് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല

ലതികാ സുഭാഷ് അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലെ അതൃപ്തി എല്ലാം ഇന്നുകൊണ്ട് പരിഹരിക്കപ്പെടുമെന്നും കല്പറ്റ ഉൾപ്പെടെയുള്ള സീറ്റുകളുടെ പ്രഖ്യാപനം നടത്തുമെന്നും രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.

അതൃപ്തിയുള്ള നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം എന്നാല്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ലതികയെ കോണ്‍ഗ്രസ് ഒന്നടങ്കം തള്ളിപ്പറയുകയായിരുന്നു.

പി സി ചാക്കോ എന്‍സിപിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി സി ചാക്കോ പോകാൻ തീരുമാനിച്ചാൽ മറ്റ് മാർഗ്ഗമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഏത് പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്രം അദ്ദേഹത്തിനുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News