2020 മെയ് മാസത്തിൽ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ 10 രൂപയും ഡീസലിന്റെത് 13 രൂപയും നിരക്കിൽ വർദ്ധിപ്പിച്ചത് കുറയ്ക്കാത്തതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ ഇപ്പോഴത്തെ അഭൂതപൂർവ്വമായ വിലവർദ്ധനവിന് കാരണമെന്ന് പരോക്ഷമായി സമ്മതിച്ച് കേന്ദ്രം.
എ.എം.ആരിഫ് എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഈ കാര്യം വ്യക്തമാക്കിയത്.
2021 ഫെബ്രുവരിയിൽ ക്രൂഡ് ഓയിലിന്റെ അന്താരാഷ് ട്ര വില 2020 ഏപ്രിലിനെ അപേക്ഷിച്ച് 200 ശതമാനത്തിലധികം വർദ്ധിച്ചു എന്ന വാദം ഉയർത്തിയ കേന്ദ്ര സർക്കാർ എന്നാൽ വർദ്ധിപ്പിച്ച തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനെപ്പറ്റി മൗനം പാലിച്ചു.
Get real time update about this post categories directly on your device, subscribe now.