മല്‍സ്യ മേഖലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയായി അതിഥി അച്യുത്

ട്രാന്‍സ്‌ജെന്‍ഡര്‍ അതിഥി അച്യുതിനു സ്വപ്‌ന സാക്ഷാത്‌കാരം. ഉപജീവനത്തിനായി പലയിടങ്ങളില്‍ അലയേണ്ടിവന്ന അതിഥി അച്യുത്‌ ഇപ്പോള്‍ ആധുനിക സജ്‌ജീകരണങ്ങളോടെയുള്ള മീന്‍വില്‍പന കേന്ദ്രത്തിന്റെ ഉടമയാണ്‌.

മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക കൂടിയാണ്‌ അതിഥി. കൂടുമത്സ്യകൃഷി, ബയോഫ്‌ളോക്‌ കൃഷി എന്നിവയില്‍ വിളവെടുത്ത പിടയ്‌ക്കുന്ന മീനുകള്‍ ജീവനോടെ അതിഥിയുടെ മീന്‍സ്‌റ്റാളില്‍നിന്നും ലഭിക്കും. സ്‌ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താന്‍ അതിഥി അച്യുതന്‌ കൈത്താങ്ങായത്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സി.എം.എഫ്‌.ആര്‍.ഐ.).

വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം സിനിമാതാരങ്ങളായ ഹരിശ്രീ അശോകന്‍, മോളി കണ്ണമാലി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വഹിച്ചു. ജീവനുള്ള മീനുകള്‍ക്കൊപ്പം, കടല്‍ മത്സ്യങ്ങളും അതിഥിയില്‍ നിന്നും ലഭിക്കും. സി.എം.എഫ്‌.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റും ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ്‌ സബ്‌ പ്ലാന്‍ ചെയര്‍മാനുമായ ഡോ. കെ. മധു വില്‍പനകേന്ദ്രത്തിന്റെ താക്കോല്‍ അതിഥിക്ക്‌ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here