ഇരിക്കൂറിൽ ആര് നിന്നാലും ജയിക്കും എന്ന് കോണ്‍ഗ്രസ് കരുതേണ്ട: സോണി സെബാസ്റ്റ്യൻ

ഇരിക്കൂറിൽ ആര് നിന്നാലും ജയിക്കും എന്ന അഹങ്കാരം കോൺഗ്രസ് നേതൃത്വത്തിന് വേണ്ടെന്ന് സോണി സെബാസ്റ്റ്യൻ.

കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിച്ചെന്നും ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചെന്നും സോണി സെബാസ്റ്റ്യൻ പറഞ്ഞു.

തെറ്റ് തിരുത്തണം എന്നാണ് ഹൈക്കമാന്റിനോട് അവശ്യപ്പെടാനുള്ളതെന്നും സോണി സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടമായി രാജി വച്ചിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ ആവശ്യം നേതൃത്വം നിരാകരിച്ചതിനെ തുട
ര്‍ന്നായിരുന്നു കൂട്ട രാജി.

കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യുഡിഎഫ്ജില്ലാ കണ്‍വീനര്‍ പി ടി മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജി വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here