ഇരിക്കൂറിൽ വിട്ട് വീഴ്ചയ്ക്ക് ഇല്ലാതെ എ ഗ്രൂപ്പ്

ഇരിക്കൂറിൽ വിട്ട് വീഴ്ചയ്ക്ക് ഇല്ലാതെ എ ഗ്രൂപ്പ്.ശക്തി പ്രകടനമായി മാറിയ സമാന്തര കൺവെൻഷൻ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന് പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു.
വിമത സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.

യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, കെ സി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് എ ഗ്രൂപ്പ് സമാന്തര കൺവെൻഷനുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് പ്രസിഡണ്ടുമാർ മുതൽ കെ പി സി സി വരെയുള്ള ഭാരവാഹികളാണ് കൺവെൻഷനിൽ പങ്കെടുത്തത്.

ഇരിക്കൂറിൽ ആര് നിന്നാലും ജയിക്കും എന്ന അഹങ്കാരം കോൺഗ്രസ് നേതൃത്വത്തിന് വേണ്ടെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സോണി സെബാസ്റ്റ്യൻ.സജീവ് ജോസഫിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടു.
അതേ സമയം സമവായ ചർച്ചകൾ തുടരുമെന്ന് എംഎം ഹസ്സൻ വ്യക്തമാക്കി.

സജീവ് ജോസഫിനെ മാറ്റണമെന്ന് ആവശ്യത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിമത സ്ഥാനാർഥിയെ രംഗത്തിറക്കും.അതേ സമയം സോണി സെബാസ്റ്റ്യനെ ഡിസിസി അധ്യക്ഷനാക്കിയുള്ള പ്രശ്ന പരിഹാരത്തിനും ശ്രമം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here