നേമത്ത് ബിജെപിയെ തളയ്ക്കാൻ തങ്ങളുണ്ടെന്ന് പറയുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ സ്വന്തം വോട്ട് എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരമുണ്ടോ എന്ന് മുഖ്യമന്ത്രി

നേമത്ത് ബിജെപിയെ തളയ്ക്കാൻ തങ്ങളുണ്ടെന്ന് പറയുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ സ്വന്തം വോട്ട് എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാനത്തുള്ള ധാരണ പല കാര്യങ്ങളിലും പൊതുജനങ്ങൾക്ക് മനസിലായിട്ടുണ്ട്. സർക്കാറിനെതിരെ ഇരു കക്ഷികളും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരേ സ്വഭാവമാണ്.

സർക്കാറിനെ അനാവശ്യ കാര്യങ്ങളിൽ വിമർശിക്കാൻ കോൺഗ്രസിന് ആയിരം നാവാണ് എന്നാൽ കേന്ദ്ര സർക്കാറിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫിന് കഴിയുന്നില്ല. പോയ അഞ്ചു വർഷക്കാലം കൊണ്ട് പി എസ് സി യിൽ റെക്കോർഡ് നിയമനമാണ് സർക്കാർ നടത്തിയത്. അഭിനന്ദിക്കുന്നതിന് പകരം സർക്കാറിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

8 ലക്ഷത്തോളം നിയമനങ്ങളാണ് കേന്ദ്രം നടത്താതെ തടഞ്ഞുവച്ചിരിക്കുന്നത് ഈ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു. കൊവിഡ് കാലത്ത് എല്ലാ ജനങ്ങളെയും ചേർത്ത് നിർത്തിയ സർക്കാരാണ് എൽ ഡി എഫ് സർക്കാർ. ജനങ്ങൾക്ക് വിവേചനമില്ലാതെ കിറ്റ് ലഭ്യമാക്കാൻ സർക്കാറിന് കഴിഞ്ഞു.

എന്നാൽ കിറ്റ് കേന്ദ്രം നൽകുന്നതാണെന്നാണ് ബി ജെ പിയും കോൺഗ്രസും ഒരു പോലെ വാദിക്കുന്നത് എന്നാൽ കേരളത്തിന് പുറത്ത് എന്തുകൊണ്ട് ഈ പദ്ധതി നടപ്പിലാവുന്നില്ലെന്ന ചോദ്യത്തിന് ഇരുകൂട്ടർക്കും ഉത്തരമില്ല.

വസ്തുതകളെ വക്രീകരിച്ച് പ്രചരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ഇടതുപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel