ബിജെപി ജനാധിപത്യത്തെ വില്‍പ്പനച്ചരക്കാക്കി; കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായി മാറി: മുഖ്യമന്ത്രി

ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി മാറ്റിയെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ലെന്നും അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്-ബിജെപി-യുഡിഎഫ് തമ്മില്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ കുറേ കാലത്തെ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകും.

ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കള്‍ അത് വൈകീട്ട് ആരോപിക്കും. ഇത് നാട് തന്നെ ശ്രദ്ധിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News