കേരളത്തിന്‍റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പി.എസ്.സി റെക്കോര്‍ഡ് സൃഷ്ടിച്ചു

കേരളത്തിന്‍റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്സി റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 158000 പേര്‍ക്ക് പിഎസ്സി നിയമന ഉത്തരവ് നല്‍കി.

ഇത് സര്‍വകാല റെക്കോര്‍ഡാണ്. അത്തരം നേട്ടം പിഎസ്സി ഉണ്ടാക്കിയപ്പോള്‍ ഇവര്‍ അഭിനന്ദിക്കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാര്‍ എട്ട് ലക്ഷം തസ്തികകളില്‍ നിയമനം നടത്തിയില്ല. എട്ട് ലക്ഷം പേര്‍ക്ക് നിയമനം തടഞ്ഞു. ബിജെപിക്ക് അതിനെതിരെ സംസാരിക്കാനുള്ള പ്രയാസം മനസിലാക്കാം.

അവരുടെ സര്‍ക്കാരിനെതിരെ പരസ്യ നിലാപാടെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. എന്താണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രശ്‌നം? എട്ട് ലക്ഷം തസ്തിക ഒഴിഞ്ഞാല്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയണ്ടേ?

കേന്ദ്ര ബിജെപി ഭരണത്തെ കുറിച്ച് ഗൗരവമായ വിമര്‍ശനം പോലും ഉന്നയിക്കാത്തത് കേരള തല ധാരണയുടെ ഭാഗമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here