ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയേക്കാള്‍ എത്രയോ ലാഭം ഹെലികോപ്റ്റര്‍; സുരേന്ദ്രന് തെരഞ്ഞെടുപ്പ് പര്യടനത്തിന് ഹെലികോപ്റ്റര്‍ അനുവദിച്ചതില്‍ എം.ടി രമേശ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് പോകാനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എം.ടി രമേശ്.

ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

ബി.ജെ.പിയുടെ ഫണ്ട് ഉപയോഗിച്ച് സ്വന്തം നിലയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്നും മുഖ്യമന്ത്രിയെ തങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തതിനാണെന്നുമായിരുന്നു എം.ടി രമേശ് പറഞ്ഞത്.

‘പൊതുവെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തിനെക്കുറിച്ചാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News