പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ? ചോദ്യവുമായി മുഖ്യമന്ത്രി

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആവശ്യത്തിന് വേണ്ടി നാട്ടില്‍ നിന്ന് പിരിച്ച തുക എന്തിന് വേണ്ടി ചിലവാക്കി?

ആ കണക്കിനെ കുറിച്ച് പിന്നീട് കേട്ടോ? ഇതൊക്കെയാണ് കോണ്‍ഗ്രസിന്റെ കാര്യം. കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി പിരിച്ച തുക പ്രസിദ്ധപ്പെടുത്തിയില്ല എന്ന കാര്യത്തില്‍ ലീഗിനെതിരെ വിമര്‍ശനം ഉണ്ട്.

സാധാരണക്കാരായ കോണ്‍ഗ്രസുകാരും ലീഗുകാരും ഇത്തരം കാര്യങ്ങളില്‍ അതൃപ്തിയുള്ളവരാണ്. ഇത്തരമാളുകള്‍ പലതും ഗൗരവത്തോടെ എടുക്കുന്നില്ല. അണികളില്‍ അതൃപ്തി രൂക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here