ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്നതില്‍ തെറ്റില്ല: മുഖ്യമന്ത്രി

ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും അവിടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍ പ്രശ്‌നത്തില്‍ ആ അമ്മയുടെ വികാരത്തിനൊപ്പം അവര്‍ എന്താണോ ആവശ്യപ്പെട്ടത് അതനുസരിച്ചാണ് നിലപാടെടുത്തത്.

അവരെ ഒരു ഘട്ടത്തിലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അവര്‍ എന്തെങ്കിലും തരത്തില്‍ നിലപാട് എടുക്കുന്നുണ്ടെങ്കില്‍ എടുക്കട്ടെ. അവരുടെ ആഗ്രഹപ്രകാരം സിബിഐ അന്വേഷണത്തിന് കാര്യങ്ങള്‍ വിട്ടു. അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്.

വാളയാര്‍ കേസില്‍ ഇനി സിബിഐ അന്വേഷണമാണ് നടക്കേണ്ടത്. വ്യക്തികള്‍ പലതരക്കാരാണ്. അപചയം കണ്ടാല്‍ അവരെ ശാസിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കും. എന്നിട്ടും നന്നായില്ലെങ്കില്‍ പുറത്താക്കും.

അവര്‍ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പോയാല്‍ അതില്‍ പാര്‍ട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങള്‍ ഇവിടെ ബിജെപിക്കും കോണ്‍ഗ്രസിനും എതിരാണ്. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങളാണ് രണ്ട് പേരുടേതും.

രണ്ട് പേരെയും എതിര്‍ക്കുക എന്നതാണ് ഇവിടുത്തെ നിലപാട്. ഇവിടെ യുഡിഎഫിനെ പരാജയപ്പെടുത്തും. ബിജെപിയെ വളര്‍ത്താതിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News