അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ; സംഭരിച്ച ഭഷ്യധാന്യങ്ങള്‍ ദില്ലിയിലെ കര്‍ഷകര്‍ക്ക് കൈമാറി.

ഇടതുപക്ഷത്തെ ഹൃദയത്തില്‍ ഏന്തുന്ന സംഘടന സമീക്ഷ യുകെ, ഇന്ത്യയില്‍ നടക്കുന്ന ചരിത്രപരമായ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘ അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ ‘ എന്ന ക്യാമ്പയിനിലൂടെ സംഭരിച്ച ഭഷ്യ ധാന്യങ്ങള്‍ സമര ഭൂമിയില്‍ കര്‍ഷക സംഘം നേതാക്കള്‍ കൈമാറി.

അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, എണ്ണ, മറ്റ് വിഭവങ്ങള്‍ എന്നിവയാണ് സംഭാവന ചെയ്തത് . രാജസ്ഥാനും ഹരിയാനയും തമ്മിലുള്ള ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ എ.ഐ.കെ.എസ് ജോയിന്റ് സെക്രട്ടറി സഖാവ് വിജു കൃഷ്ണന്‍, എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി സഖാവ് മയൂഖ് ബിശ്വാസ്, സഖാവ് അഭിജിത്ത് മനിലാല്‍ (എസ്.എഫ്.ഐ) തുടങ്ങിയവരാണ് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്.

എ.ഐ.കെ.എസ് വൈസ് പ്രസിഡന്റ് അമ്ര റാം, രാജസ്ഥാന്‍ കിസാന്‍ സഭാ സെക്രട്ടറി ഛഗന്‍ ചൗധരി , രാജസ്ഥാന്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി പവന്‍ ദുഗ്ഗല്‍, സംയുക്ത് കിസാന്‍ മോര്‍ച്ചയിലെ മറ്റുനേതാക്കള്‍ തുടങ്ങിയവര്‍ ഭക്ഷണസാധനങ്ങള്‍ ഏറ്റുവാങ്ങി .

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമീക്ഷ യുകെ സംഘടിപ്പിച്ച വിവിധപ്രവര്‍ത്തനങ്ങള്‍ക്കു വിജു കൃഷ്ണനും അമ്ര റാമും സമീക്ഷ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.

ഇത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്നും ഇത്തരത്തിലുള്ള വ്യാപകമായ സ്‌നേഹവും പിന്തുണയും ഉപയോഗിച്ച് ഐക്യസമരം വിജയകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here