പിണറായി വിജയന്‍ മതി, അവര് മതി അങ്ങറ്റം വരെ; തിരിച്ചും മറിച്ചും ചോദിച്ചു ഉത്തരം ഒന്നേ ഒള്ളൂ പിണറായി രണ്ടാമതും തുടരണം; വൈറലായി ഒരുമ്മയുടെ വാക്കുകള്‍

തിരിച്ചും മറിച്ചും ചോദിച്ചു…എങ്ങനെയൊക്കെ ചോദിച്ചാലും ഒരുത്തരമേയുള്ളുവെന്ന് ഉമ്മ. പിണറായി തന്നെ വരണം. വേറെ ആരും വേണ്ട. അവര് തന്നെ മതി അങ്ങറ്റം വരെ. പിണറായിയുടെ ആയൂരാരോഗ്യ സൗഖ്യത്തിനായി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും. അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

മുസ്ലീംങ്ങള്‍ക്കുവേണ്ടി അവര് കുറേ കാര്യങ്ങള്‍ ചെയ്തു. അതികൊണ്ടാണ് പറയുന്നത്. വേറെ ആരു വേണ്ട.. വീണ്ടും പറയുന്നു അങ്ങറ്റം വരെ പിണറായി വിജയന്‍ തന്നെ മതി….ഇതൊക്കെ ന്തൊണെന്നല്ലേ… പറയാം…

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരുമ്മയുടെ വീഡിയോയാണിത്. ഒരുമ്മയോട് ഒരു സ്ത്രീ അടുത്ത കേരളം ആര് ഭരിക്കണമെന്ന് ചോദിക്കുന്നു. ഒന്ന് ആലോചിക്കാന്‍ പോലും സമയമെടുക്കാതെ ആ ഉമ്മ പറഞ്ഞു, വേറെ ആരും വേണ്ട…. പിണറായി തന്നെ മതി. അവര് തന്നെ അങ്ങറ്റം വരെ വേണം.

എന്നാല്‍ ആ സ്ത്രീ തിരിച്ചും മറിച്ചുമൊക്കെ ചോദിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി അടുത്തതായി കേരളം ഭരിക്കട്ടെ എന്ന് ചോദിക്കുമ്പോഴും മറുപടി പഴയത് തന്നെ… വേറെ ആരും വേണ്ട. പിണറായി മാത്രം മതി.

ഇത് ഈ ഒരു ഉമ്മയുടെ മാത്രം മറുപടിയല്ല. കേരളം മുഴുവന്‍ പറയുന്ന ഒന്നാണ്. മറ്റാരും വേണ്ട…പിണറായി തന്നെ മാത്രം മതി. അതിനുള്ള കാരണങ്ങളും നിരവധിയാണ്.

ഓഫീസുകളില്‍ ക്യൂ നിന്ന് വാങ്ങിക്കൊണ്ടിരുന്ന പെന്‍ഷനുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയെന്ന് മാത്രവുമല്ല ഈ അഞ്ച് വര്‍ഷം കൊണ്ട് അത് ഇരട്ടിയിലധികമായി.

വിശപ്പില്ലാത്ത കേരളവും മികച്ച വിദ്യാഭ്യാസവും ക്ഷേമപെന്‍ഷനും മതനിരപേക്ഷതയും ഗെയില്‍ പൈപ്പ് ലൈനുമൊക്കെ പിണറായി സര്‍ക്കാര്‍ നമുക്ക് ചെയ്തുതന്ന കാര്യങ്ങളില്‍ ചിലത് മാത്രമാണ്.

അതുകൊണ്ട് തന്നെ നമുക്ക് യാതൊരു ആലോചനയുടേയും സമയമില്ലാതെ പറയാം അടുത്തതും പിണറായി സര്‍ക്കാര്‍ തന്നെ മതിയെന്ന്. കാരണം വിശപ്പില്ലാത്ത….പട്ടിണിയില്ലാത്ത കേരളമല്ലേ നമുക്കാവശ്യം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel