തര്‍ക്കങ്ങള്‍ തുടരവെ ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തര്‍ക്കങ്ങളും പ്രതിഷേധങ്ങളും തുടരവെ കോണ്‍ഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടികയായി. മാര്‍ച്ച് 14 ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തര്‍ക്കം നിലനിന്ന ആറ് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നു. ഇവിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ് പട്ടിക പൂര്‍ത്തിയായത്.

കല്‍പ്പറ്റ:അഡ്വ- ടി സിദ്ദീഖ്, നിലമ്പൂര്‍: വി വി പ്രകാശ്, തവനൂര്‍; ഫിറോസ് കുന്നുംപറമ്പില്‍, പട്ടാമ്പി: റിയാസ് മുക്കോലി, കുണ്ടറ: പിസി വിഷുണുനാഥ്, വട്ടിയൂര്‍ക്കാവ്: വീണ നായര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പദവി രാജിവെച്ച് കെപിസിസി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.

സ്ത്രീകള്‍ക്ക് വേണ്ട പരിഗണന നല്‍കാത്തതില്‍ വലിയ തോതിലുള്ള പ്രതിഷേധവും പിന്നീടുണ്ടായി. ഇതിനിടെയാണ് ആറ് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News