പിടിച്ചുപറി, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതി അറസ്റ്റിൽ

കൊലപാതകശ്രമം, പിടിച്ചുപറി , കൂലിതല്ല് ,എക്സ്പ്ലോസീവ് ആക്ട് ,മയക്ക്മരുന്ന്കടത്ത് ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയും ഗുണ്ടാവിരുദ്ധ നിയമപ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമായ കണിയാപുരം ചിറ്റാറ്റുമുക്ക് ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്നു വിളിക്കുന്ന രതീഷ് (വയസ്സ് 38) നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു IPS ന്റെ നേതൃത്വത്തിൽ ഗുണ്ടാ ലഹരി മാഫിയാസംഘങ്ങൾക്കെതിരെ നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പോലീസ് പിടിയിൽ ആയത്.

കഠിനംകുളം , ചാന്നാങ്കര സ്വദേശി പവൻരാജ് എന്നയാളെ മാരകായുധങ്ങളുമായി അക്രമിച്ച് പണം അപഹരിച്ച കേസ്സിലേക്കാണ് ഇപ്പോൾ പഞ്ചായത്ത് ഉണ്ണി അറസ്റ്റിലായത്. പിടിച്ചുപറി നടത്തിയശേഷം ഇയാൾ തമിഴ്നാട്ടിലേക്കും അവിടെ നിന്നും ബാംഗ്ലൂരിലേക്കും ഒളിവിൽ പോവുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അനവധി കേസ്സുകളിലെ പ്രതിയും ജില്ലയിലെ പ്രധാനമയക്കുമരുന്ന് കച്ചവടക്കാരനുമായ അജിത് ലിയോൺ എന്ന ലിയോൺ ജോൺസണെ നാടൻബോംബുകളും , ലഹരി വസ്തുവായ എം.ഡി.എം.എ യുമായി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.

പഞ്ചായത്ത് ഉണ്ണിയുടെ സഹായത്തോടെയാണ് ഇയാൾക്ക് ബാംഗ്ലൂരിൽ നിന്നും സിന്തറ്റിക് ഡ്രഗ്സ് ലഭിച്ചിരുന്നത്. ആ കേസ്സിലെയും പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ ഉണ്ണി . അന്വേഷണ സംഘം ബാംഗ്ലൂരിൽ ഉള്ള പഞ്ചായത്ത് ഉണ്ണിയുടെ ഒളിത്താവളത്തിൽ എത്തിയെങ്കിലും കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിത്താവളം മാറുന്നതിനായി തിരികെ നാട്ടിൽ എത്തി അടുത്തൊരു പിടിച്ചുപറി ആസൂത്രണം ചെയ്യൂന്നതിനിടയിലാണ് കണിയാപുരത്ത് നിന്നും ഇയാൾ പിടിയിലാകുന്നത്. നിലവിൽ അമ്പതോളം കേസ്സുകളിലെ പ്രതിയായ ഇയാൾ 2014 , 2017 ,2019 വർഷങ്ങളിൽ കാപ്പാ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ട്.

സംസ്ഥാനത്തേക്ക് വൻതോതിൽ മയക്ക്മരുന്ന് കടത്തുന്ന സംഘത്തിലെ അംഗമായ പഞ്ചായത്ത് ഉണ്ണിയെ കഴിഞ്ഞ ആറ് മാസമായി എക്സ്സൈസ് സംഘവും തിരഞ്ഞ് വരുകയായിരുന്നു.

തിരു: റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു IPS ന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്സ്.പി ഹരി സി.എസ്സ് ,കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ് , സബ്ബ് ഇൻസ്പെക്ടർ കെ.സ്.ദീപു ,ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധസേനയിലേയും , ഷാഡോ ടീമിലേയും അംഗളായ സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , ASI ബി.ദിലീപ് ,ആർ.ബിജുകുമാർ ,സി.പി.ഒ മാരായ സുനിൽരാജ് , അനസ്സ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News