കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. മറ്റന്നാള്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്റെ നീക്കങ്ങള്‍ക്കെല്ലാം പരാജയപ്പെടുകയായിരുന്നു. ശോഭ സുരേന്ദ്രനെ തഴയാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്.

കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ഥി വരും, അങ്ങനെയെങ്കില്‍ ശോഭക്ക് സീറ്റ് നല്‍കാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News