പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമത വിഭാഗം മത്സര രംഗത്ത്. കോൺഗ്രസ് സംസ്ഥാന സമിതി അംഗം റെജി താഴമണി നെ സ്ഥാനാർത്ഥിയാക്കിയാണ് വിമത വിഭാഗം തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. അതേ സമയം വിമത നീക്കത്തിൽ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
റാന്നി മണ്ഡലത്തിന് സുപരിചിതനായ സിറ്റിങ് എ0 എൽ എ രാജു എബ്രഹാമിൻ്റെ അസാന്നിധ്യം യുഡിഎഫിന് ആശ്വാസം പകരുന്നതായിരുന്നു. പക്ഷേ റിങ്കു ചെറിയാൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുന്നണിക്കുള്ളിൽ തന്നെ കല്ലുകടി ഉയർത്തി.
പോസ്റ്റർ യുദ്ധം മുതൽ രഹസ്യ യോഗത്തിൽ വരെയെത്തി. ഇതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന വിമതരുടെ നീക്കം. കെഎസ് യുവിലൂടെ സംസ്ഥാന സമിതി അംഗത്തിൻ്റെ പദവി വരെയെത്തിയ റെജി താഴമൺ ആണ് ഒദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്തിറക്കിയിരിക്കുന്നത്.
മലങ്കര സഭാംഗം കൂടിയായ റെജി സദയുടെ വോട്ടു വിഹിതംകൂടി ലക്ഷ്യമിടുന്നുണ്ട്. വരും ദിവങ്ങളിൽ റിങ്കു ചെറിയാനെതിരെ കൂടുതൽ പേർ രംഗത്തുവരുമെന്ന് ആണ് വിമതരുടെ വാദം. അതേസയം ഉയർന്ന ഭിന്നാദിപ്രായത്തിൽ ജില്ലയിലെ യുഡിഎഫ് ,കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
Get real time update about this post categories directly on your device, subscribe now.