നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടു. മുന്നണിക്കുള്ളില്‍ മാന്യമായ പരിഗണിക്കാതെ പാര്‍ട്ടി അവഗണിക്കപ്പെടുന്നുവെന്ന വിമര്‍ശനത്തോടെയാണ് പിസി തോമസ് വിഭാഗം എന്‍ഡിഎ വിട്ടത്.
അതേസമയം ചിഹ്നമോ പേരോ ഇല്ലാതെ അസ്ഥിത്വം തന്നെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പിസി തോമസുമായി ലയിക്കാന്‍ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം. ഇതോടെ കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും.
ചിഹ്ന പ്രതിസന്ധിക്കും ഇതോടെ പരിഹാരമാവും. ഇന്നലെ മൂവാറ്റുപുഴയില്‍ ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ലയന തീരുമാനം കൈക്കൊണ്ടത്. കടുത്തുരുത്തിയില്‍ ഇന്ന് ലയന സമ്മേളനം ചേരുമെന്നാണ് വിവരം.
ഇതോടെ പിസി തോമസ് വിഭാഗം കൂടെ യുഡിഎഫിനൊപ്പമാവും. പിജെ ജോസഫ് ചെയര്‍മാനും പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമായാവും പുതിയ പാര്‍ട്ടി രൂപം കൊള്ളുക. പേരും ചിഹ്നവും നഷ്ടപ്പെട്ടതോടെ സ്വതന്ത്ര്യരായി മത്സരിക്കേണ്ടിവരുമെന്ന പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
സ്വതന്ത്ര്യരായി മത്സരിച്ചാല്‍ പാര്‍ട്ടി വിപ്പ് ജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് ബാധകമല്ലെന്നത് ജയിക്കുന്നവര്‍ ജോസ് കെ മാണിക്കൊപ്പം ചേരുമെന്ന പ്രതിസന്ധിക്ക് കൂടി ഇതോടെ പരിഹാരമാകുമെന്നാണ് പിജെ ജോസഫിന്‍റെ കണക്കുകൂട്ടല്‍
Get real time update about this post categories directly on your device, subscribe now.