നേമത്ത് കോണ്‍ഗ്രസ് നടത്തുന്നത് മൃദുഹിന്ദുത്വ നിലപാട് മറച്ചുവയ്ക്കാനുള്ള നാടകം; എന്ത് നാടകം കളിച്ചാലും നേമം എല്‍ഡിഎഫിനൊപ്പം നില്‍ക്കും: എ വിജയരാഘവന്‍

കോണ്‍ഗ്രസിന്‍റെ പ്രകടമായ മൃദുഹിന്ദുത്വം മറച്ചുവയ്ക്കാനുള്ള നാടകമാണ് നേമത്ത് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍

സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്‍റെ രഹസ്യ ബന്ധം മറച്ചുവയ്ക്കാനുള്ള നാടകമാണ് മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം എന്നാല്‍ എന്ത് നാടകം കളിച്ചാലും നേമത്ത് വി ശിവന്‍കുട്ടി ജയിക്കുമെന്നും എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനത്തില്‍ പറയുന്നു.

മതന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും എ വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു. ക‍ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിയെ ജയിപ്പിച്ച് കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തിന് കോണ്‍ഗ്രസ് കളങ്കമുണ്ടാക്കി നേമത്തെ സഹായത്തിന് ബിജെപി മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് പ്രത്യുപകാരം ചെയ്യുകയും ചെയ്തു.

മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നുള്ളതാണ് പ്രശ്നമെന്നും എ വിജയരാഘവന്‍ ചോദിച്ചു. ക‍ഴിഞ്ഞ അഞ്ചുവര്‍ഷവും ഓരോ വിഷയങ്ങളിലും ബിജെപിക്കൊപ്പമായിരുന്നു കോണ്‍ഗ്രസ് ഒരു കാലത്തും ആര്‍എസ്എസിനെയോ ബിജെപിയെയോ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തെന്ന് കണ്ട് വീണ്ടും കോണ്‍ഗ്രസ് ഈ നെറികേടിന് ഇറങ്ങരുതെന്നും എ വിജയരാഘവന്‍ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here