മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം; ആദ്യദിനം വയനാട് ജില്ലയില്‍

സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടി. പ്രതിസന്ധികള്‍ നിറഞ്ഞ ഭരണകാലത്തും സ്വന്തം ജനതയെ ചേര്‍ത്ത് നിര്‍ത്തിയ ജനനായകന് ആവേശോജ്വലമായ വരവേല്‍പ് നല്‍കാന്‍ വയനാട് ഒരുങ്ങിക്ക‍ഴിഞ്ഞു. തുടര്‍ഭരണത്തിന് വയനാട് വ‍ഴിമരുന്നിടും.

മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌ പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിക്ക്‌ പോകും. 11.30ന്‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തിൽ സംസാരിക്കും. പകൽ മൂന്നിന്‌ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്താണ്‌ കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗം.

പ്രചാരണത്തിൽ എൽഡിഎഫ്‌ ബഹുദൂരം മുന്നിലാണ്‌. മുഖ്യമന്ത്രിയുടെ വരവോടെ ആവേശമേറും. ഒന്നരമാസം മുമ്പാണ്‌ മുഖ്യമന്ത്രി ജില്ലയിലെത്തി വയനാട്‌‌ പാക്കേജ്‌ പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തിനൊപ്പംതന്നെ പദ്ധതികൾ നടപ്പാക്കാനുമാരംഭിച്ചു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തി. ജില്ലയുടെ സമഗ്രവികസനത്തിന്‌ ഏഴായിരം കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌.

സ്ഥാനാർഥികളായ ഒ ആർ കേളു(മാനന്തവാടി), എം എസ്‌ വിശ്വനാഥൻ(ബത്തേരി), എം വി ശ്രേയാംസ്‌കുമാർ(കൽപ്പറ്റ) എന്നിവർ ജനഹൃദയങ്ങൾ കീഴടക്കുകയാണ്‌. വലിയ സ്വീകാര്യതയാണ്‌ എല്ലായിടത്തും‌ ലഭിക്കുന്നത്‌. മുഖ്യമന്ത്രിയുടെ വരവോടെ ആത്മവിശ്വാസമേറും. എൽഡിഎഫ്‌ സർക്കാരിന്റെ വികസന തുടർച്ചയ്‌ക്കാണ്‌ വോട്ട്‌ തേടുന്നത്‌. അഭ്യർഥിക്കാതെതന്നെ വോട്ട്‌ എൽഡിഎഫിനാണെന്ന മറുപടിയാണെല്ലാവരും നൽകുന്നത്‌. അഞ്ചുകൊല്ലത്തിൽ സംസ്ഥാന സർക്കാരിന്റെ വികസനമെത്താത്ത ഒരിടവുമില്ല. ഭരണത്തുടർച്ച നാട്‌ ആഗ്രഹിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News