‘എന്താ പെണ്ണിന് കു‍ഴപ്പം’; വെെറലായി എല്‍ഡിഎഫിന്‍റെ പ്രചാരണ വീഡിയോ

നിയമസഭയില്‍ കെഎം ഷാജി നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗവും ശൈലജ ടീച്ചറുടെ മറുപടിയും ചേര്‍ത്തുവെച്ച് എല്‍ഡിഎഫിന്‍റെ പ്രചാരണവീഡിയോ. ഉറപ്പാണ് സ്ത്രീസുരക്ഷ, ഉറപ്പാണ് എല്‍ഡിഎഫില്‍ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വീഡിയോയില്‍ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥികളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്.

സിപിഐഎം കേരള പേജിലൂടെ പുറത്തിറക്കിയ വീഡിയോയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്.
കെഎം ഷാജി നിയമസഭയില്‍ നടത്തിയ ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും’ എന്ന് തുടങ്ങുന്ന പ്രസംഗം വലിയ വിമര്‍ശനത്തിന് വ‍ഴിവെച്ചിരുന്നു.

സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ആ പ്രയോഗം യുഡിഎഫ് രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായ പുരുഷാധിപത്യത്തെ പ്രകടമാക്കുന്നതാണെന്നായിരുന്നു ഉയര്‍ന്നുകേട്ട വിമര്‍ശനം. പുതിയ കാലത്ത് ചെറുപ്പക്കാരായ യുഡിഎഫ് നേതാക്കള്‍ പോലും രാഷ്ട്രീയ ശരികേടുകളെ പ്രസംഗപ്രയോഗങ്ങളാക്കിമാറ്റുന്നത് യുഡിഎഫിന്‍റെയാകെ പൊതുസ്വീകാര്യതക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

എന്താ പെണ്ണിന് കു‍ഴപ്പം എന്ന് ചോദിച്ചുകൊണ്ടുള്ള ശൈലജ ടീച്ചറുടെ മറുപടി പ്രസംഗം പൊതുജനം ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ഇന്ന് അതേ നിയമസഭാരംഗം എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വീഡിയോയില്‍ ഇടംപിടിക്കുകയാണ്. ഇത്തവണ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത് 15 സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ വനിതാ എംഎല്‍എമാരെയും മന്ത്രിമാരെയും അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ഇടതുപക്ഷം‍. ഇത്തവണ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News