കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ദില്ലിയുടെ കൂടുതല്‍ അതിര്‍ത്തികള്‍ ഉപരോധിക്കും: കര്‍ഷക സംഘടനകള്‍

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം കൂട്ടാക്കുന്നില്ലെങ്കിൽ ഡൽഹിയിലെ കൂടുതൽ അതിർത്തിമേഖലയില്‍ ഉപരോധസമരം ആരംഭിക്കുമെന്ന്‌ മുന്നറിയിപ്പ് നല്‍കി കർഷകസംഘടനാ നേതാക്കൾ.

ഡൽഹി–നോയിഡ അതിർത്തിയിൽ ഉടന്‍ സമരം ആരംഭിക്കുമെന്ന്‌ ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌. ഉപരോധസമരം എപ്പോൾ തുടങ്ങണമെന്ന് സംയുക്ത കിസാൻമോർച്ച തീരുമാനിക്കും. നിലവിൽ സിന്‍ഘു, ടിക്രി, ഗാസിപുർ, പൽവൽ, ഷാജഹാൻപുർ എന്നിവിടങ്ങളിലാണ്‌ കർഷക ഉപരോധം.

ഡൽഹി–- നോയിഡ അതിർത്തിയായ ചില്ലയിൽ കർഷകർ സമരം ആരംഭിച്ചെങ്കിലും റിപ്പബ്ലിക്‌ ദിനത്തിലെ അനിഷ്ടസംഭവത്തെ തുടർന്ന്‌ പിറ്റേന്ന്‌‌ പൊലീസ്‌ ഒഴിപ്പിച്ചു. പൽവലിലെ സമരകേന്ദ്രവും ഒഴിപ്പിച്ചെങ്കിലും ഫെബ്രുവരിയിൽ സമരം പുനരാരംഭിക്കാനായി.

ഗാസിപുരിലെ സമരകേന്ദ്രത്തിലും പൊലീസ്‌ അടിച്ചമർത്തലിന്‌ ശ്രമിച്ചെങ്കിലും കിസാൻസഭ നേതാക്കളുടെ പിന്തുണയോടെ ടിക്കായത്ത് ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി. ഇതോടെയാണ് കർഷകസമരത്തിന്റെ മുഖമായി ടിക്കായത്ത്‌ മാറിയത്.

സിന്‍ഘു, ടിക്രി സമരകേന്ദ്രങ്ങളിൽ ദീർഘകാല പ്രക്ഷോഭത്തിന്‌ കർഷകർ ഒരുക്കം ആരംഭിച്ചു. സമരകേന്ദ്രങ്ങളിൽ ഇഷ്ടിക വീടുകൾ അടക്കം നിർമിച്ചു. കൂളറുകളും വാട്ടർ ഫിൽറ്ററുകളും സമരകേന്ദ്രങ്ങളിൽ സ്ഥാപിച്ചു. ജലദൗർലഭ്യം ഒഴിവാക്കാൻ നിരവധി കുഴൽക്കിണറുകളും കുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News