കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ കോണ്‍ഗ്രസ് വിടും: പിസി ചാക്കോ

കോണ്‍ഗ്രസിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും മറ്റന്നാള്‍ മുതല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നും മുഖ്യമന്ത്രിക്കൊപ്പമാണ് ആദ്യ പരിപാടിയെന്നും കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പിസി ചാക്കോ.

മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ക‍ഴിഞ്ഞിട്ടില്ല ഇപ്പോള്‍ തീരുമാനിച്ചുവെന്ന് പത്രത്തില്‍ കാണുന്ന വ്യക്തി തന്നെ വി‍ളിച്ചിരുന്നുവെന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വലിയ വിഭാഗം നേതാക്കള്‍ അസംതൃപ്തരാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്നും പിസി ചാക്കോ പറഞ്ഞു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അസംതൃപ്തരാണ് കോണ്‍ഗ്രസ് വിടാന്‍ ആഗ്രഹിക്കുന്നതായി കെ സുധാകരന്‍ തന്നോട് പറഞ്ഞുവെന്നും പിസി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിന് ഹൈക്കമാന്‍റ് എന്നൊരു സംവിധാനം ഇപ്പോള്‍ ഉള്ളതായി താന്‍ കരുതുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സംഘപരിവാറിനെ ശക്തമായി എതിര്‍ക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായി എതിര്‍ക്കുന്ന കക്ഷിയാണ് സിപിഐഎം ഇതിന്‍റെ ഭാഗമായി എറ്റവും കൂടുതല്‍ രക്തസാക്ഷികളെ നല്‍കേണ്ടിവന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ആനുകാലിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ക‍ഴിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കോണ്‍ഗ്രസിന്‍റെ വിഷയ ദാരിദ്ര്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും പിസി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News