
തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ ബി.ജെ.പിയിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു.ബിജെപി നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ആർ എസ് എസ് നേതാവ് ബാലശങ്കർ രംഗത്തെത്തി. എന്നാൽ ബാലശങ്കറിന്‍റേത് വൈകാരിക പ്രകടനമാണെന്ന് വി മുറളീധരനും വ്യക്തി പരമായ പരാമർശണാണെന്നും കെ സുരേന്ദ്രനും പ്രതികരിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശൻങ്ങളുമായാണ് കഴിഞ്ഞ ദിവസം ആർഎസ്എസിന്‍റെ പ്രസിദ്ധീകരണമായ ഓർഗനൈസറിന്‍റെ മുൻ പത്രാധിപർ ആർ. ബാലശങ്കർ രംഗത്തെത്തിയത്. എന്നാൽ അദ്ദേഹത്തിന്‍റേത് സീറ്റ് ലഭിക്കാത്തത് കൊണ്ടുള്ള വൈകാരിക പ്രകടനമാണെന്നായിരുന്നു വി മുരളീധരന്‍റെ മറു പടി.
ബാലശങ്കറിന്‍റേത് വ്യക്തിപരമായ പ്രതികരണമാണെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും തനിക്ക് വി മുളീധരന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ബാല ശങ്കർ തുറന്നടിച്ചു.
അതേസമയം എതിർപ്പ് മറികടന്ന് കഴക്കൂട്ടത്ത് ശോഭസുരേന്ദ്രനെ തീരുമാനിച്ചത് മുരളീധര പക്ഷത്തിന് കനത്ത തിരിച്ചടിയായി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം സത്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. എന്നാൽ മുരളീധര പക്ഷത്തിന്‍റെ എതിർപ്പ് മറികടന്ന് ശോഭക്ക് കഴക്കൂട്ടത്ത് പിടിച്ച് നിൽക്കാനാകുമോ എന്ന് കണ്ടറിയണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here