കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തുവെന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ

കോൺഗ്രസ് രാഷ്ട്രീയം തനിക്ക് മടുത്തു എന്ന് പിസി ചാക്കോയോട് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ എംപി.

പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും ചാക്കോയോട് സംസാരിച്ചിട്ടില്ലെന്നും ഏത് സാഹചര്യത്തിലാണ് പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ലെന്നും പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല എന്നും സുധാകരൻ പറഞ്ഞു. പരസ്യ പ്രസ്താവന അവസാനിപ്പിക്കണമെന്ന പാർട്ടി ആവശ്യം അനുസരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യം വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നതിനിടെയാണ് സുധാകരന്‍റെ പ്രതികരണം.

ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നുവെന്ന് നേരത്തെ കെ സുധാകരൻ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെപിസിസി വർക്കിങ്ങ് പ്രസിഡണ്ട് സ്ഥാനം സുധാകരനെ തേടിയെത്തിയത്. തുടർന്ന് കെപിസിസി അധ്യക്ഷ സ്ഥാനം എന്നതായിരുന്നു ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News