പന്നീർ സെൽവത്തിന്റെ 
ആസ്തി ഇരട്ടിയായി

അഞ്ചുവർഷത്തിനുള്ളിൽ തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി ഒ പന്നീർ സെൽവത്തിന്റെ ആസ്തി ഇരട്ടിച്ചു. തേനിയിലെ ബോഡിനായ്‌ക്കനൂർ മണ്ഡലത്തിൽനിന്ന്‌ എഐഎഡിഎംകെ സ്ഥാനാർഥിയായി മൂന്നാം വട്ടം മത്സരിക്കുന്ന ഒപിഎസ് സമർപ്പിച്ച സ്വത്തുവിവരപ്രകാരം ആകെ ആസ്തി 61.19 ലക്ഷം രൂപയുടേത്‌.

മൂന്ന് കാറും ഉപമുഖ്യമന്ത്രി എന്ന നിലയിലുള്ള ശമ്പളവും ഭാര്യയുടെ പേരിലുള്ള കൃഷിഭൂമിയിൽനിന്നുള്ള വരുമാനവും ഉൾപ്പെടെയാണിത്‌‌. കഴിഞ്ഞ തവണ ഇത്‌ 33.20 ലക്ഷം ആയിരുന്നു. ഭാര്യയിൽനിന്ന്‌ 65.55 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്‌. ഭാര്യയുടെ പേരിൽ 7.2 കോടിയുടെ ആസ്തിയുണ്ട്‌.

എഎംഎംകെ നേതാവ്‌ ടിടിവി ദിനകരന്റെ സ്വത്ത്‌ 16.73 ലക്ഷത്തിൽനിന്ന്‌ 19.18 ലക്ഷമായി. 14.25ലക്ഷം രൂപയുടെ കടമുണ്ട്‌. വിദേശനാണ്യ ഇടപാട്‌ നിയമ‌പ്രകാരം പിഴയായി കേന്ദ്ര സർക്കാരിന്‌ 28 ലക്ഷം രൂപയും ആദായനികുതി അപ്പീൽ‌ ട്രിബ്യൂണലിന്‌ 34.46 കോടി രൂപയും അടയ്‌ക്കാനുണ്ട്‌. 2017ൽ രാധാകൃഷ്ണൻ നഗർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ഇദ്ദേഹം ഇത്തവണ കോവിൽപ്പട്ടിയിൽനിന്നാണ്‌ മത്സരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here