
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത് മുതല്‍ സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയായ സിനിമ കൂടിയായിരുന്നു ദൃശ്യം 2. ചിത്രത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ ജോര്‍ജുകുട്ടി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി തന്നെ തുടര്‍ന്നു. ദൃശ്യം 2വുമായി ബന്ധപ്പെട്ട ചില കാരിക്കേച്ചറുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നത്.
ദൃശ്യം മുതല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വരെ വരുണിന്റെ കൊലപാതകവും മൃതശരീരം കുഴിച്ചിട്ട സ്ഥലവുമെല്ലാമാണ് പ്രധാന വിഷയം. രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ വരുണിന്റെ അസ്ഥികൂടവും പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നുണ്ട്. അതുമായി ബന്ധപ്പെട്ടതാണ് കാരിക്കേച്ചറുകളില്‍ ഒന്ന്. ജീത്തു ജോസഫിനൊപ്പം നില്‍ക്കുന്ന വരുണിന്റെ അസ്ഥികൂടമാണ് വൈറലാവുന്ന ഒരു കാരിക്കേച്ചര്‍. വരുണിന്റെ അസ്ഥികൂടം ചാന്‍സ് ചോദിക്കുകയാണോ എന്ന് പോസ്റ്റിനടില്‍ കമന്റും വന്നിട്ടുണ്ട്.
അതിന് പുറമെ ഉള്ളത് മോഹന്‍ലാലിന്റെയും ജീത്തു ജോസഫിന്റെയും കാരിക്കേച്ചറാണ്. ഷമീം ആര്‍ട്‌സാണ് കാരിക്കേച്ചറുകള്‍ വരച്ചിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here