പ്രതീക്ഷകളോട് നീതി പുലർത്തിയ സർക്കാർ എന്ന് ഗായിക സിതാര
ഈ സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് സ്ത്രീ എന്ന രീതിയിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. മനസ്സിലുണ്ടായിരുന്ന ആ പ്രതീക്ഷകളോടൊക്കെ വലിയ ശതമാനം നീതി പുലർത്തുന്ന രീതിയിലായിരുന്നു സർക്കാരിൻറെ പ്രവർത്തനങ്ങൾ എന്ന് ഗായിക സിതാര.
സ്ത്രീകൾക്ക് ഏത് സമയത്തും യാത്ര ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും ,സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കപ്പെട്ടു.”എൻറെ കൂട്”
പോലുള്ള പദ്ധതികൾ കുടുംബശ്രീയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ പിന്നെ സ്‌ത്രീ സംരംഭകർക്ക് സാമ്പത്തിക സഹായം അങ്ങനെ അഭിമാനിക്കാൻ ഒരുപാട് നേട്ടങ്ങൾ ഉണ്ടായി.സർക്കാറിന്റെ ഏറ്റവും മികച്ച രണ്ടു മന്ത്രിമാർ വനിതകളാണ് എന്നതും വളരെ അഭിമാനകരമായ കാര്യങ്ങൾ ആണ്,അവർ ലോകശ്രദ്ധ നേടിയെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യം.വലിയ ആത്മവിശ്വാസം നൽകുന്ന ഒരുപാട് പ്രവർത്തനമാണ് ഈ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here