ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് ഒരു വർഷം

കൊവിഡ് പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് ഒരു വർഷം. മൂന്ന് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് ക്യാമ്പയിൻ നടപ്പാക്കിയത്. രോഗ വ്യാപനം വലിയ തോതിൽ നിയന്തിക്കാൻ സാധിക്കുമ്പോ‍ഴും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത് ജാഗ്രത കൈവിടരുതെന്നാണ്.

ലോകത്ത് ഒ.ആർ.എസ് ഉണ്ടാക്കിയ പ്രതിരോധമാണ് കൊവിഡിനെ നേരിടാൻ ബ്രേക്ക് ദ ചെയിൻ എന്ന ക്യാമ്പയിനിലെക്ക് കേരളത്തെ എത്തിച്ചത്. കൈകൾ നിശ്ചിത ഇടവേളകളിൽ ശുചിയാക്കുക.

സാനിറ്റെസർ, ഹാന്‍റ് വാഷ്, സോപ്പ് ഉപയോഗിച്ചുള്ള ഇൗ പോരാട്ടത്തിനാണ് ബ്രേക്ക് ദി ചെയിന്‍ എന്ന പേരിൽ 2020 മാർച്ച് 15ന് തുടക്കമായി. കേരളം ഒന്നടങ്കം ഇൗ ക്യാമ്പയിനെ ഏറ്റെടുത്തു.

ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ രണ്ടാം ഘട്ട കാമ്പയിനും ആരംഭിച്ചു. “തുപ്പല്ലേ, തോറ്റു പോകും” എന്നതിന് ശേഷമാണ് ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദാവാക്യം ഉയർത്തി ക്യാമ്പയിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചത്.

സോപ്പ്, മാസ്‌ക്, സാനിറ്റൈസർ എന്ന SMS ക്യാമ്പയിനിനും വലിയ പിന്തുണ സമൂഹം നൽകി. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോൾ രോഗ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമായി എന്നത് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ

ആരിൽ നിന്നും രോഗം പകരാം എന്ന ഒരു പ്രധാന ജാഗ്രതാ നിർദ്ദേശം കൂടിയാണ് ക്യാമ്പയിൻ പൊതുജനങ്ങൾക്ക് നൽകിയത്. അതുകൊണ്ട് നിലവിൽ നാം തുടരുന്ന ജാഗ്രത അത് തുടരണമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ആ‍വശ്യപ്പെടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News