
കഴക്കൂട്ടം ഉൾപ്പെടെ 4 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും, വി മുരളീധരന്റെയും നീക്കങ്ങൾ വെട്ടി ശോഭ സുരേന്ദ്രൻ തന്നെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായി.
മുരളീധരന്റെ മണ്ഡലമായ കഴകൂട്ടത് ഇത്തവണയും മത്സരിക്കാൻ മുരളീധരൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
അതേസമയം ശോഭ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുരളീധരനും വ്യക്തമാക്കി.
കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ, കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ, കൊല്ലത്തു M സുനിൽ എന്നിവരാണ് സ്ഥാനാർഥികൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here