പി സി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍ രാജി

കോണ്‍ഗ്രസ്സ് വിട്ട് എൻ ‍സി പി യില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍ രാജി.

ഡി സി സി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയതായി അദ്ദേഹം അറിയിച്ചു.

ഒ​റ്റ​വ​രി​യി​ലു​ള്ള രാ​ജിക്കത്താണ് കെ​പി​സി​സി അ​ധ്യ​ക്ഷ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റി​നും കൈ​മാ​റി​യ​ത്.  അതേസമയം എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന ചാ​ക്കോ വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തും.

തുടര്‍ന്ന് മ​റ്റ​ന്നാ​ൾ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​മാ​യി​രി​ക്കും ചാ​ക്കോ​യു​ടെ ആ​ദ്യ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News