കോഴിക്കോട്> സംസ്ഥാനത്ത് ബിജെപിയുടെ പ്രവർത്തന രീതി മാറ്റണമെന്ന് മുതിർന്ന നേതാവ് ഒ രാജഗോപാൽ എംഎൽഎ.
അധികാരമുള്ള പാർടി എന്ന നിലയിൽ പ്രവർത്തനശൈലിയിൽ മാറ്റം ആവശ്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌താൽ പോര. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ചുമതല കൂടി പാർടിക്കുണ്ട്.
ബിജെപി ജയിക്കാനാണ് മത്സരിക്കുന്നത്. ആരുമായും കൂട്ടുകെട്ടില്ല–-രാജഗോപാൽ വാർത്താലേഖകരോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.