ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല; വിട്ടുവീഴ്ച ഇല്ലാതെ എ ഗ്രൂപ്പ്

ഇരിക്കൂർ കോൺഗ്രസിൽ പ്രതിസന്ധിക്ക് അയവില്ല. സജീവ് ജോസഫിനെ മാറ്റാതെ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. ഇരിക്കൂർ സീറ്റ് അല്ലെങ്കിൽ ഡിസിസി അധ്യക്ഷ സ്ഥാനം എന്നതാണ് ഇപ്പോൾ എ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

കണ്ണൂരിലെ ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ചകൾ തുടരുന്നുണെങ്കിലും സമവായത്തിനുള്ള സാധ്യത തെളിയുന്നില്ല. സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എ ഗ്രൂപ്പ്.

കണ്ണൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഒരു സീറ്റിലും എ ഗ്രൂപ്പുകാർ ഇതുവരെ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.ഇരിക്കൂർ സീറ്റിൽ സ്ഥാനാർഥിയെ മാറ്റുന്നതിൽങ്കിൽ കണ്ണൂർ ഡി സി സി അധ്യക്ഷ സ്ഥാന എ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം.

രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് എ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്.

ഡി സി സി അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കെ സുധാകരൻ ഉറപ്പിച്ചു പറഞ്ഞതോടെയാണ് ചർച്ചകൾ വഴി മുട്ടിയത്. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സമാന്തര കണ്‍വെന്‍ഷനില്‍ വെച്ച് തിരഞ്ഞെടുത്ത 15 അംഗ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ എ ഗ്രൂപ്പിന്റെ പ്രവർത്തനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News