നമ്മളെ നയിച്ചവർ ജയിക്കണം:സിത്താരക്കൊപ്പം കേരളം ഏറ്റ് പാടുന്നു :ഉറപ്പാണ് എൽ ഡി എഫ്

നമ്മളെ നയിച്ചവർ ജയിക്കണം….തുടർച്ചയുടെ നാട് വീണ്ടും ഉജ്വലിക്കണം എന്ന് തുടങ്ങുന്ന എൽഡിഎഫിന്റെ പ്രചാരണവീഡിയോ ഏറെ ഹൃദ്യം.

മാരിയിൽ, വിരൽ തൊടാത്ത വ്യാധിയിൽ

കരം പിടിച്ചു മുന്നിൽ നിന്നു കാത്ത നായകർ

തൊഴിലു തന്നു കരുതലേകി ഊട്ടിയോർ

മനുഷ്യനോവ് തൊട്ടറിഞ്ഞ് കൂടെ നിന്നവർ

നാടിന്റെ മനസ്സാക്ഷി തൊട്ടറിയുന്ന ഗാനം.ജനത്തിനായി ക്ഷേമകാര്യങ്ങൾ വീണ്ടുമെത്തേണ്ടതിന്റെ ആവശ്യകതയാണ് ഗാനം പകർന്നു നൽകുന്നത്.ഉറപ്പാണ് എൽഡിഎഫ് ,ഉറപ്പാണ് ജനഹിതം ഉറപ്പാണ് കേരളം എന്ന ശബ്ദവും സംഗീതവും ഗായിക സിത്താരയുടേതാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ നല്‍കിയ കരുതലും പാട്ടിലൂടെ പറയുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഹൈടെക് സ്‌കൂളുകളും പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും ഗാനത്തില്‍ കാണാം.

ബി കെ ഹരിനാരായണന്റെ വരികൾ കേരളത്തിന്റെ അഞ്ചു വർഷങ്ങളെ ഓർമിപ്പിക്കുന്നു.പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ തേടിയെത്തിയ സ്നേഹത്തിന്റെയും കരുതലിന്റെയും ദിവസങ്ങളെയാണ് ഗാനം പകർന്നു നൽകുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ ജനങ്ങളെ നയിച്ചവർ ജയിക്കണം. ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് ജനഹിതം, ഉറപ്പാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News