കുരുമുളക് കൃഷിയില്‍ താല്‍പര്യം ഉണ്ടോ

കേരളത്തിലെ കാലാവസ്ഥയിൽ കുരുമുളക് നന്നായി വളരുമെങ്കിലും 10°C – 40°C ചൂടും, ചെടിയുടെ വിവിധ വളർച്ചാ ഘട്ടത്തിൽ ലഭിക്കണ്ട മഴയുമാണ് കുരുമുളക് ചെടിക്ക് അഭികാമ്യം. അടുത്തകാലത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ കൊടിത്തോട്ടങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
നാടന്‍ ഇനങ്ങള്‍ മുതല്‍ കര്‍ഷകരുടെ കണ്ടെത്തലുകളും കണ്ടു പിടുത്തങ്ങളും, ഗവേഷണ കേന്ദ്രങ്ങളുടെ കണ്ടുപിടുത്തങ്ങളുമടക്കം നിരവധി ഇനങ്ങള്‍ കൃഷി ചെയ്ത് വരുന്ന്.

നല്ല നീര്‍വാഴ്ചയുള്ളതും, ജൈവാംശമുള്ളതുമായ മണ്ണില്‍ കുരുമുളക് തഴച്ച് വളരും. സൂര്യാഘാതം തടയുന്നതിനായി തെക്കന്‍ ചരിവുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്.

നിരപ്പായ സ്ഥലങ്ങളില്‍ 10 ത 10 അടി അകലത്തിലും, ചെരിവുള്ള സ്ഥലങ്ങളില്‍ വരികള്‍ തമ്മില്‍ 12 അടിയും നിരകള്‍ തമ്മില്‍ 8 അടിയും അകലം കിട്ടത്തക്കവിധത്തില്‍ കൊടികള്‍ നടണം. കൊടികള്‍ എത്ര ഉയരത്തില്‍ കയറ്റിവിടാന്‍ പറ്റുമോ അത്രയും ഉയരത്തില്‍ കയറ്റി വിടണം. ചില ഇനം കുരുമുളക് ഇനങ്ങള്‍ ഷെയ്ഡില്‍ മാത്രം / തെളിഞ്ഞ സ്ഥലത്ത് / ഷെയ്ഡിലും തെളിഞ്ഞ സ്ഥലത്തും മാത്രം, വളരുന്നതും ഉല്പാദനം തരുന്നതുമായ ഇനങ്ങള്‍ ഉണ്ട്. എങ്ങനെയാണെങ്കിലും ഷെയ്ഡില്‍ മാത്രം ഉല്പാദനം ഉള്ള ഇനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവയ്ക്ക് നല്ല തെളിഞ്ഞ സ്ഥലത്താണ് ശരിയായ ഉത്പദനം ലഭിക്കുക. ഏത് ചെടിയാണെങ്കിലും വെയില്‍ നേരിട്ട് പതിച്ചാലെ അതിന്റെ റൂട്ട് സിസ്റ്റം ശരിയായി വളര്‍ച്ചയില്‍ എത്തുകയുള്ള്. ഉല്പാദനം ശരിയായി ലഭിക്കുകയുള്ള്

തൊലി ഇളകിപ്പോകാത്ത ഏത് മരവും കുരുമുളക് പടര്‍ത്തുവാന്‍ യോജിച്ചതാണ്. മിശ്ര വിള തോട്ടങ്ങളില്‍ തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങള്‍ എന്നിവയിലും കുരുമുളക് പടര്‍ത്താം.

ചെന്തല ( റണ്ണിംഗ് ഷൂട്ട്) പ്രധാനമായും തൈ ഉല്പാദനത്തിന് ഉപയോഗിക്കുന്ന്. കേറുതല (ടോപ്പ് ഷൂട്ട്) ഉപയോഗിച്ചും തൈ ഉല്പാദിപ്പിച്ച് നടുവാന്‍ ഉപയോഗിക്കുന്നുണ്ട്.കുരുമുളക് കൃഷിക്ക് ഉത്തമം തിരുവാതിര ഞാറ്റുവേലയാണ്. തിരുവാതിര ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും കൊടിത്തലകള്‍ പിടിച്ചു കിട്ടാന്‍ ഏറ്റവും അനുയോജ്യമാണ് (മാതൃ ചെടിയില്‍ നിന്ന് തലകള്‍ ശേഖരിച്ച് നേരെ താങ്ങ്കാലിന്റെ ചുവട്ടില്‍ നടുന്ന രീതി). കൂട തൈകള്‍ ആണ് നടുന്നതെങ്കില്‍ നനക്കാന്‍ സൗകര്യം ഉണ്ടെങ്കില്‍ 365 ദിസവും ചെടികള്‍ നടാവുന്നതാണ്.

താങ്ങുകാലുകളുടെ വടക്ക് വശത്തായി മരത്തില്‍ നിന്ന് ഏകദേശം 30 സെന്റീമീറ്റര്‍ അകലത്തില്‍ 50 രാ ഃ 50 രാ ഃ 50 രാ വലിപ്പമുള്ള കുഴികള്‍ എടുക്കണം. ഈ കുഴികളില്‍ അടിവളമായി കാലിവളം ചേര്‍ത്ത് കുഴി മൂടുക. അതില്‍ ചെറിയ പിള്ളക്കുഴി എടുത്ത് താങ്ങു കാലിന്റെ വലുപ്പമനുസരിച്ച് 2-3 വേര് പിടിപ്പിച്ച തലകള്‍ നടണം. നട്ട ശേഷം ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാത്ത വിധത്തില്‍ തങ്ങ്കാലിന്റെ ചുവട്ടില്‍ നിന്നും താഴോട്ട് ചരിവുവരത്തക്കവിധം മണ്ണിട്ട് ഉറപ്പിക്കണം. മുകളിലേക്ക് വളര്‍ന്ന് വരുന്ന തലകള്‍ താങ്ങ് കാലിനോട് ചേര്‍ത്ത് കെട്ടി വയ്ക്കണം. ചുവട്ടില്‍ നന്നായി പുതയിടുകയും, ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ഇലപൊഴിയാത്ത മരച്ചില്ലകളോ, തെങ്ങിന്റെ ഓല, കവുങ്ങിന്റെ പട്ടയോ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടണം.

ചെടി വളരുന്നതിനനുസരിച്ച് കെട്ടി കയറ്റി വിടണം. തോട്ടത്തിലെ കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചെറിയ ഇളംകൊടികള്‍ വേനക്ക് നനക്കുന്നത് വേനലിനെ അതിജീവിക്കുന്നതിനും വളര്‍ച്ചക്കും നല്ലതാണ്. കായ്ഫലമുള്ള ചെടികള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ 10-12 ദിവസ ഇടവേളയില്‍ നനക്കുന്നത് വിളവര്‍ദ്ദധനവിന് നല്ലതാണ്.( എന്നും നനക്കരുത് കൊടി തളിര്‍ത്ത് തിരിയിടും.പ്രധാന വിളവിനെ സാരമായി ബാധിക്കും) വേനല്‍മഴ തുടച്ചയായി ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇങ്ങനെ നനക്കുന്നത് കൊണ്ട് മെച്ചമുണ്ടാകില്ല. മഴക്കാലം തുടക്കത്തില്‍ കൊടി തോട്ടത്തിലെ തണല്‍ ക്രമീകരിക്കണം. മരത്തിന്റെ ചപ്പ് കൊടിക്ക് പുതയിടാന്‍ ഉപയോഗിക്കാം.

ധാരാളം പോഷകമൂലകങ്ങള്‍ ആവശ്യമുള്ള വിളയാണ് കുരുമുളക്. മഴക്കാലം തുടക്കത്തത്തില്‍ (ഏപ്രില്‍ – മെയ് )മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കൊടിച്ചുവട്ടില്‍ കുമ്മായം ചേര്‍ത്ത് കൊടുക്കണം. കൊടി വലുപ്പമനുസരിച്ച് ആവശ്യത്തിന് കാലിവളം /കോഴിവളം ,വേപ്പിന്‍ പിണ്ണാക്ക് എന്നിവ മഴക്കാലം തുടക്കത്തില്‍ നല്കണം. തുലാവര്‍ഷം തുടക്കത്തിലും ജൈവവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്കും നല്കുക. കൊടിച്ചുവട്ടില്‍ നിന്ന് ഒന്നര അടി എങ്കിലും അകത്തില്‍ ചെറിയ ചാലുകള്‍ എടുത്ത് അതില്‍ വളം ചേര്‍ത്ത് മണ്ണിട്ട് മൂടണം. ചാലുകള്‍ എടുക്കുമ്പോള്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കണം. ജൈവവളങ്ങള്‍ക്ക് പുറമെ കൊടിയുടെ വലിപ്പം അനുസരിച്ച് നാല് തവണകളയായി ഒന്നേകാല്‍ കിലോ രാസവളം(ചജഗ ) നല്കണം (25 അടിയില്‍ കുറയാതെ വലിപ്പം ഉള്ളതും,5 കിലോയില്‍ കുറയാക്കെ ഉണക്കമുളക് ലഭിക്കുന്നതുമായ കൊടികള്‍ക്ക് )

കാലവര്‍ഷം തുടക്കത്തോടെയാണ് (ജൂണ്‍) ചെടികള്‍ തളിര്‍ത്ത് തിരിയിടുന്നത്. മഴയില്ലാത്ത പ്രദേശങ്ങളില്‍ എല്ലാ ദിവസവും നന്നായി വെള്ളം ചുവട്ടില്‍ നല്കി ചെടി തിരിയിടിച്ചാല്‍ ഉല്പാദനം കൂടുതലുണ്ടാവും.(തിരിയിടാനും, മണി പിടിക്കാനും മഴ ആവശ്യം ഇല്ല. ചുവട്ടില്‍ വെള്ളം കിട്ടിയാല്‍ മതി ) ചെടികളില്‍ പരാഗണം നടക്കുന്നത് പെണ്‍പൂക്കളുടെ ഇരുവശത്തു മായി കാണുന്ന ആണ്‍പൂക്കള്‍ പൊട്ടി പൂമ്പൊടി താഴേക്ക് (ഗ്രാവിറ്റി) വീഴുമ്പോഴാണ്. കാറ്റിലൂടെ, ജലത്തിലൂടെ ഏത് തരത്തില്‍ വേണമെങ്കിലും പരാഗണം സാത്യമാകുന്ന്. തിരികള്‍ നീളണമെങ്കില്‍ എല്ലാ ദിവസവും ചുവട്ടില്‍ ജലം ലഭ്യമാക്കി കൊണ്ട് മഴ ഇല്ലാത്ത കാലാവസ്ഥയിലാണ് ഏറ്റവും നന്നായി കായ് പിടുത്തം ഉണ്ടാകുന്നത്.

ഊരന്‍, നിമാവിരയുടെ ആക്രമണ ലക്ഷണം കാണുന്ന മാത്രയില്‍ മണ്ണില്‍ നനവില്ലങ്കില്‍ ചെടിച്ചുവട് നനക്കണം .ശേഷം ,കാര്‍ബോസള്‍ഫാന്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക. 8-10 ദിവസം കഴിഞ്ഞ് ക്ലോര്‍പെയറിഫോസ് 2 ാഹ/ ലിറ്റര്‍ കലക്കി ചെടിച്ചുവട് കുതിര്‍ത്ത് ഒഴിച്ച് ഒടുക്കുക. ശേഷം മഴ ഇല്ലാത്ത കാലാവസ്ഥയാണെങ്കില്‍ തുടര്‍ ദിവസങ്ങളില്‍ ചെടിച്ചുവട്ടില്‍ ജലസേചനം നല്കുക. 10 ദിവസം കഴിയുമ്പോള്‍ പൊട്ടാഷ് / ചകിരി കത്തിച്ച ചാരം ചെടിയുടെ വലിപ്പം അനുസരിച്ച് കുറച്ച് ചുവട്ടില്‍ ഇട്ട് പുതയും ഇട്ട് ദിവസവും നനച്ച് കൊടുത്താല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വേര് ഇറങ്ങി ചെടി പച്ചപ്പാകും.( ഒരിക്കല്‍ മഞ്ഞപ്പ് വന്ന ചെടി പച്ചപ്പ് ആയാലും ഒരിക്കലും നന്നാകില്ല. രണ്ട് വര്‍ഷം ഒക്കെ പിടിച്ച് നില്ക്കും. എന്നിട്ട് നശിച്ച് പോകും )

രോഗങ്ങള്‍ ഇല്ലാത്ത തോട്ടത്തില്‍ സ്യൂഡോമോണാസ്, ട്രൈക്കോടര്‍മ ഇതൊക്കെ താല്കാലിക ഗുണം ചെയ്യുമെങ്കിലും രോഗം വന്ന് പോയാല്‍ ഒരിക്കലും ഇതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.

മഴക്കാലം തുടക്കത്തിലും തുലാമഴക്ക് മുമ്പും 1% വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കുന്നതും, ചുവട്ടില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് (2 ഗ്രാം/ ലിറ്റര്‍) ഒഴിക്കുക. അല്ലെങ്കില്‍ പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് 0.3% വീര്യത്തില്‍ ചെടികളില്‍ തളിക്കുകയും, ചുവട്ടില്‍ ഒഴിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ചെടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം.

കുരുമുളകിന്റെ രോഗങ്ങളും അതിനുള്ള പ്രതിവിധിയും മനസ്സിലാക്കാം
1.ദ്രുതവാട്ടം:

ഫൈറ്റോഫ്തോറ കാപ്സ്സി എന്ന കുമിള്‍ മൂലമുണ്ടാകുന്ന വാട്ട രോഗം ( ഫുട്ട് റോട്ട് എന്ന ചീയല്‍ ) കുരുമുളക് കൃഷിക്ക് ഒരു ഭീക്ഷണിയാണ്.
കാലവര്‍ഷത്തോടെയാണ് ഈ രോഗം എറ്റവും രൂക്ഷമാകുന്നത്. ചെടിയുടെ ഏത് ഭാഗത്തും രോഗബാധ ഉണ്ടാകാം. ഇലകളില്‍ കാണപ്പെടുന്ന കറുത്ത പുള്ളികള്‍ ക്രമേണ ചുറ്റുഭാഗത്തേക്ക് വ്യാപിച്ച് വരുന്നത് കാണാം. തുടര്‍ന്ന് ഇല കൊഴിഞ്ഞ് വീഴുന്നു.
ചുവട്ടിലൂടെ പടരുന്ന ചെന്തലയിലൂടെയും, വേര്‌പൊട്ടുന്ന മുറി പാടിലൂടെയും രോഗം കൊടിയില്‍ എത്തുന്ന്.
കൊടിയുടെ പ്രധാന തണ്ടിന്റെ കട ഭാഗത്ത് രോഗബാധയേറ്റാല്‍ ശാഖകളും കണ്ണി തലകളും മുട്ടിന്റെ ഭാഗത്ത് വച്ച് അടര്‍ന്ന് വീണ് കൊടി മൊത്തമായി നശിക്കുന്ന്.
രോഗം വേരിന് മാത്രമേ ബാധിച്ചട്ടുള്ളൂ എങ്കില്‍ മഴ നില്ക്കുന്ന സമയത്ത് മഞ്ഞളിപ്പ്, വാട്ടം, ഇലകൊഴിച്ചില്‍, കരിച്ചില്‍ ലക്ഷണത്തോടെ ഒന്ന് രണ്ട് വര്‍ഷം നിന്നിട്ടേ കൊടി നശിക്കു.

രോഗബാധയേറ്റ കൊടി വേരടക്കം പറിച്ച് തീയിട്ട് നശിപ്പിക്കുക.
രോഗബാധ ഇല്ലാത്ത തോട്ടത്തില്‍ നിന്ന് നടീല്‍ വസ്തു ശേഖരിക്കുക.

തോട്ടത്തില്‍ നീര്‍വാര്‍ച്ച സംവിധാനം ഏര്‍പ്പെടുത്തുക.
മണ്ണിളക്കി കൊടിയുടെ വേരിന് ക്ഷതം ഏല്‍ക്കരുത്.
ചുവട്ടില്‍ പുതയിടുകയോ, ആവരണ വിള വളര്‍ത്തി മഴയത്ത് മണ്ണ് ചെടിയില്‍ തെറിക്കുന്നത് ഒഴിവാക്കുക.

ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം മഴക്ക് മുമ്പ് കൊടികളില്‍ തളിക്കുക.45 ദിവസം കഴിഞ്ഞ് വീണ്ടും ബോര്‍ഡോ മിശ്രിതം തളിക്കുക.
മഴയ്ക്ക് മുമ്പും ഇടക്കും 0.2% കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ചെടിച്ചുവട്ടില്‍ ഒഴിച്ച് മണ്ണ് കുതിര്‍ക്കണം.
വേപ്പിന്‍ പിണ്ണാക്ക് കൊടിച്ചുവട്ടില്‍ ഇട്ട് കൊടുക്കുക.
ട്രൈക്കോഡര്‍മ, ഗ്ലയോക്ലാഡിയം വൈറന്‍സ് കാപ്പിത്തൊണ്ട്, ചാണകം, വേപ്പിന്‍പ്പിന്‍ പിണ്ണാക്കില്‍ വളര്‍ത്തി കൊടിച്ചുവട്ടില്‍ നല്കുക.
വാം വെസിക്കുലര്‍ അര്‍ബസ്‌കുലര്‍ മൈക്കോ റൈസ (വാം) നിമാ വിരശല്യത്തിനും ഫൈറ്റോഫ്‌ത്തോറ രോഗണുവിന് എതിരായി കൊടിക്ക് പ്രതിരോധ ശക്തി നല്കും.വാം ചെടി കരുത്തോടെ വളരാനും സഹായിക്കും.
ട്രൈക്കോഡര്‍മ, വാം ഉപയോഗിക്കുമ്പോള്‍ തുരിശ് കലര്‍ന്ന കുമിള്‍നാശിനികള്‍, രാസവളം, കീടനാശിനികള്‍ ഇവ നല്കാന്‍ 30-45 ദിവസത്തെ ഇടവേള നല്കണം. കുമിള്‍നാശിനിക്ക് പകരം പൊട്ടാസ്യം ഫോസ്ഫനേറ്റ് ഉപയോഗിക്കാം.

ഒരിനം കുരുമുളക് തന്നെ കൃഷി ചെയ്യാതെ ഇടവിളയായി നാടന്‍ കൊടികള്‍ ബാലന്‍കൊട്ട, നാരയക്കൊടി, ഉതിരംകൊട്ട, കല്ലുവള്ളി ഇനങ്ങള്‍ നട്ടാല്‍ ഒരു പരിതി വരെ രോഗസാദ്ധ്യത കുറയുന്നതായി കാണാറുണ്ട്.

2. ഇലപ്പേനുകള്‍:

ഇളം കൊടിത്തോട്ടങ്ങളിലാണ് ഇലപ്പേനുകളുടെ ആക്രമണം കൂടുതലായി കാണുന്നത്. വളര്‍ച്ചയെത്തിയ ഇലപ്പേനുകള്‍ കറുപ്പ് നിറമായിരിക്കും. ഇലകളുടെയും നാമ്പുകളുടെയും നീരൂറ്റിക്കുടിക്കുന്ന ഇവയുടെ ആക്രമണം മൂലം ഇലകളുടെ വക്കുകള്‍ ചുരുണ്ട് അകത്തേക്ക് മടങ്ങി ആകൃതി നഷ്ടപ്പെടുന്നു. കൊടിയുടെ വളര്‍ച്ചയെ ഇത് സാരമായി ബാധിയ്ക്കുന്നു 0.05% വീര്യത്തില്‍ ഡൈമത്തൊയേറ്റ് തളിച്ച് ഇലപ്പേനുകളെ നശിപ്പിക്കാം. മരുന്ന് തളിക്ക് ശേഷം പിന്നെയും പുതിയ ഇലകളില്‍ ആക്രമണം കാണുകയാണെങ്കില്‍ 20 ദിവസത്തിനകം മരുന്ന് വീണ്ടും തളിക്കണ്ടതാണ്.

3. വൈറസ്ബാധ / ഇലമുരടിക്കല്‍:

സാതാരണ ഇലകളുടെ വളര്‍ച്ചയില്‍ നിന്നും വ്യത്യസ്തമായി ഇലകള്‍ ആകൃതി നഷ്ടപ്പെട്ട് ചുരുളുക ,ഇലക്ക് മഞ്ഞ നിറത്തോടെ മുരടിപ്പ്, ഇല ചെറുതാകല്‍, ഇലയില്‍ മഞ്ഞ നിറത്തിലുള്ള പുള്ളിക്കുത്തുകള്‍ എന്നിവ കാണുന്നു. മൊത്തം വള്ളിക്കും മുരടിപ്പ് ബാധിച്ച് ഉല്പാദനം കുറയുന്ന്.
ഇങ്ങനുള്ള ചെടികള്‍ മൂടോടെ പിഴുത് എടുത്ത് തീ ഇട്ട് നശിപ്പിക്കണം.
ഈ രോഗം പകരുന്നത് രോഗം ബാധിച്ചവള്ളികളുപയോഗച്ച് തൈ ഉല്പാദിപ്പിക്കുന്നത് കൊണ്ടാണ്.
ചെന്തലകള്‍ ശേഖരിക്കുമ്പോള്‍ത്തന്നെ രോഗം ബാധിച്ച കൊടികളെ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
കൊടിയുടെ നീരൂറ്റിക്കുടിക്കുന്ന മീലിമൂട്ടകള്‍, എഫിഡുകള്‍ മുഖേന ഈ രോഗം പടരുന്ന്. ഡൈമത്തയേറ്റ്, മോണോ ക്രോട്ടോഫോസ് ഇവയില്‍ ഒന്ന് തളിച്ച് ഇവയെ നിയന്ത്രിക്കണ്ടതാണ്.

നേഴ്‌സറിയില്‍ തൈകള്‍ അടുപ്പിച്ച് വച്ചിട്ടുണ്ടങ്കില്‍ മീലിമൂട്ടകള്‍ പെട്ടന്ന് പെരുകും. നേഴ്‌സറിയിലും ഇതേ മരുന്ന് തളിച്ച് എഫിഡുകള്‍, മീലിമൂട്ടകളെയും നിയന്ത്രിക്കണ്ടതാണ്.

4. തണ്ടുതുരപ്പൻ പുഴു (കൂമ്പ് പുഴു) :

പ്രായം കുറഞ്ഞ കൊടികളെയാണ് നിശാശലഭപുഴുക്കൾ ആക്രമിക്കുന്നത്. മഴക്കാലത്ത് ഇളംതണ്ടുകൾ ഉണ്ടാകുമ്പോഴാണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത് . കൂമ്പിൽ ശലഭങ്ങൾ ഇടുന്ന മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ ഇളം തണ്ടുകളുടെ അഗ്രഭാഗം തുരന്ന് ഉൾക്കാമ്പ് തിന്ന് നശിപ്പിക്കുകയും അവ ക്രമേണ കൂമ്പ് തലപ്പ് വാടി കരിഞ്ഞ് നശിക്കുന്ന്. ആക്രമണം രൂക്ഷമാകുന്നതോടെ കൊടിയുടെ വളർച്ച മുരടിക്കുന്ന്. കൂമ്പ് വളരുന്ന ( ചെടി വളരുന്ന ) കാലയളവിൽ ക്വിനാൽഫോസ് (എക്കാലസ്) 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ മാസത്തിൽ ഒന്നെങ്കിലും ചെടിയുടെ തലപ്പിൽ തിളച്ച് കൊടുത്ത് കൊടികളെ രക്ഷിക്കാം.

5. മീലിമൂട്ടകൾ / ഉൂരൻ

വെളുത്ത പഞ്ഞി പോലുള്ള മീലിമൂട്ടകളുടെ ആക്രമണം കുരുമുളക് തോട്ടങ്ങളിൽ വലിയ പ്രശ്നമായി കാണുന്ന്. കൊടിയുടെ വേരിനെ പ്രധാനമായും ആക്രമിക്കുന്ന ഈ കീടങ്ങൾ ചെടിയുടെ നീര് ഉൂറ്റിക്കുടിച്ച് മഞ്ഞളിപ്പ് ഉണ്ടാക്കുകയും ചെടി വാടി നശിക്കുകയും ചെയ്യുന്ന്. ചൂട് കൂടുതൽ ഉള്ള ഫെബ്രുവരി – മെയ് വരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചൂട് കൂടുതൽ ഉള്ള കാലത്ത് ചെടിയുടെ തണ്ടിലും ,ഇലകളിലും എല്ലാം ഇവയെ കാണാം. ഇതിനെ ചെടികളിൽ എത്തിക്കുന്നത് നീർ പോലുള്ള ഉറുമ്പുകളാണ് . മരോട്ടി എണ്ണ വെള്ളത്തിൽ കലക്കി തളിച്ച് ഉറുമ്പിനെ നിയന്ത്രിക്കാം. കൊടിയുടെ വേരിൽ ഉള്ള മീലിമൂട്ടകളെ നിയന്ത്രിക്കാൻ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടിച്ചുവട്ടിൽ ഒഴിച്ച് കൊടുത്തും, മണ്ണിന് മുകളിൽ ചെടിയിൽ ഇതിനെ കാണുകയാണെങ്കിൽ ചെടിയിൽ തളിച്ച് കൊടുത്തും ഇതിനെ നിയന്ത്രിക്കാം.

6. മൊസൈക്ക് (വൈറസ് രോഗങ്ങൾ )
ഇലകളിൽ മഞ്ഞകലർന്ന കുത്തുകളോ വരകളോ കാണപ്പെടുന്ന്. രോഗബാധയേറ്റ വള്ളികളിൽ ക്രമേണ ഉല്പാദനം കുറഞ്ഞ് വരുന്നു. കുക്കുംബർ മൊസൈക് വൈറസ്, ബാഡ്ന വൈറസ് എന്നീ രണ്ടിനം വൈറസുകളാണ് ഈ രോഗത്തിന് കാരണം. തോട്ടത്തിലും നേഴ്സറികളിലും ഒരു പോലെ ഈ രോഗം കണ്ട് വരുന്ന്. രോഗബാധയില്ലാത്ത തൈകൾ നടുവാൻ ഉപയോഗിക്കുക. രോഗബാധ കൂടുതൽ കാണപ്പെടുന്ന ചെടികൾ പിഴുത് തീയിട്ട് നശിപ്പിക്കുക. നല്ല ആരോഗ്യമുള്ള ചെടികളിൽ മൊസൈക് രോഗം കാണപ്പെടുന്നില്ല. സൂഷ്മമൂലകങ്ങളുടെ കുറവ് കാണപ്പെടുന്ന ചെടികളിലാണ് മൊസൈക് രോഗം കണ്ടു വരുന്നത് .

7. മീലിമൂട്ടകൾ / ഉൂരൻ

വെളുത്ത പഞ്ഞി പോലുള്ള മീലിമൂട്ടകളുടെ ആക്രമണം കുരുമുളക് തോട്ടങ്ങളിൽ വലിയ പ്രശ്നമായി കാണുന്ന്. കൊടിയുടെ വേരിനെ പ്രധാനമായും ആക്രമിക്കുന്ന ഈ കീടങ്ങൾ ചെടിയുടെ നീര് ഉൂറ്റിക്കുടിച്ച് മഞ്ഞളിപ്പ് ഉണ്ടാക്കുകയും ചെടി വാടി നശിക്കുകയും ചെയ്യുന്ന്. ചൂട് കൂടുതൽ ഉള്ള ഫെബ്രുവരി – മെയ് വരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചൂട് കൂടുതൽ ഉള്ള കാലത്ത് ചെടിയുടെ തണ്ടിലും ,ഇലകളിലും എല്ലാം ഇവയെ കാണാം. ഇതിനെ ചെടികളിൽ എത്തിക്കുന്നത് നീർ പോലുള്ള ഉറുമ്പുകളാണ് . മരോട്ടി എണ്ണ വെള്ളത്തിൽ കലക്കി തളിച്ച് ഉറുമ്പിനെ നിയന്ത്രിക്കാം. മണ്ണിനടിയിൽ കൊടിയുടെ വേരിൽ ഉള്ള മീലിമൂട്ടകളെ നിയന്ത്രിക്കാൻ ക്ലോർപൈറിഫോസ് എന്ന കീടനാശിനി 2 മില്ലി / 1 ലിറ്റർ വെള്ളത്തിൽ കലക്കി കൊടിച്ചുവട്ടിൽ ഒഴിച്ച് കൊടുത്തും ഇതിനെ നിയന്ത്രിക്കാം. മണ്ണിൽ നനവ് ഇല്ലങ്കിൽ ചെടിയുടെ ചുവട് നനച്ച ശേഷം മരുന്ന് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മരുന്ന് അളവ് കൂടുതൽ വേണ്ടി വരും. (ഊരൻ കാരണം നശിച്ച തൈ കൊടിയുടെ ഫോട്ടോ യാണ് )

8. കുരുമുളകിനെ ബാധിക്കുന്ന രോഗമാണ് സാവധാനവാട്ടം.

രോഗം ബാധിക്കുന്ന ചെടികൾ രണ്ട് – മൂന്ന് വർഷം കൊണ്ടേ പുർണ്ണമായി നശിച്ച് പോകാറുള്ള്.
ഇലകൾ പഴുത്ത് മഞ്ഞളിക്കുകയും ഇലകൾ കുറെശ്ശെയായി പൊഴിയുകയും .ചിലപ്പോൾ ഇലയുടെ അഗ്രഭാഗം ഉണങ്ങിക്കരിഞ്ഞും കാണുന്ന് .
നിമാ വിരകളുടെയും മണ്ണിലെ കുമിളുകളുടെയും ആക്രമണമാണ് ഈ രോഗത്തിന് കാരണം. മഴക്കാലം പകുതിക്ക് രോഗലക്ഷണം കണ്ട് തുടങ്ങുന്ന ചെടിയിൽ വേനൽക്കാലത്ത് രോഗം കൂടുതൽ പ്രകടമാകുന്ന്. രോഗബാധിതമായ ചില ചെടികൾ കാലവർക്ഷത്തോടെ വീണ്ടും തളിർത്ത് പുതിയ ഇലകൾ ഉണ്ടാകുന്ന്. എങ്കിലും തുലാവർഷ അവസാനത്തോടെ ചെടിക്ക് ശക്തി ക്ഷയം സംഭവിക്കുകയും രണ്ട് – മൂന്ന് വർഷം കൊണ്ട് നശിക്കുകയും ചെയ്യും.

നിമാവിരകൾ ആക്രമിച്ച വേരിന്റെ മുറിപ്പാടിൽ കുമിളുകൾ പ്രവേശിക്കുകയും വേരിൽ ചീയലുണ്ടാക്കുകയും ചെയ്യും.ഇത് മൂലം ചെടിക്ക് മണ്ണിൽ നിന്ന് വെള്ളവും പോഷകമൂലകങ്ങളും വലിച്ചെടുക്കാനുള്ള ശക്തി ക്ഷയിച്ചു ചെടികളിൽ വാട്ടത്തിന്റെ ലക്ഷണം കണ്ട് തുടങ്ങും.

രൂക്ഷമായ രോഗബാധയേറ്റ വള്ളികൾ പറിച്ച് കത്തിച്ച് നശിപ്പിക്കുക.
മഴക്കാലം തുടക്കത്തിലും ഒടുക്കത്തിലും ചെടികളിൽ ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കുക.
ചുവട്ടിൽ കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ വലുപ്പം അനുസരിച്ച് 3 -10 ലിറ്റർ ഒഴിച്ച് കൊടുക്കുക.
മഴക്കാല ആരംഭത്തിൽ ചെടിക്ക് വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ട് കൊടുക്കുക.
വാം മൈക്കോ റൈസ, ട്രൈക്കോഡർമ എന്നിവ നിമാ വിരയെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിൽ തടമെടുത്ത് വിതറി ഉടനെ മണ്ണിട്ട് മൂടണം. മണ്ണിൽ ഈർപ്പമുള്ള സമയത്തായിരിക്കണം ഇത് ചെയ്യണ്ടത്.

പൊള്ളുവണ്ട്:
താഴ്ന്ന പ്രദേശങ്ങളിലും തണൽ കൂടുതലുള്ള കൊടിത്തോട്ടങ്ങളിലും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ പൊള്ളുവണ്ട് നാശമുണ്ടാക്കുന്ന്. പ്രായപൂർത്തിയായ വണ്ടുകൾ കൊടിയുടെ തളിരിലകളും തിരികളും കാർന്ന്തിന്ന് നശിപ്പിക്കുന്ന്. പെൺവണ്ടുകൾ ഇളം തിരിയിലും മണികളിലും മുട്ടയിടുന്ന് .മുട്ട വിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കൾ മണികൾ തുരന്ന് ഉള്ളിലെ മാംസളമായ ഭാഗങ്ങൾ തിന്ന് നശിപ്പിക്കുന്ന്. ഇപ്രകാരമുള്ള തിരികൾ ക്രമേണ ചീഞ്ഞു പോകുന്ന്. മണികൾ പൊള്ളയായതു കാരണം അവ ക്രമേണ പൊടിഞ്ഞ് പോകുന്ന്.

തോട്ടത്തിലെ താങ്ങ് മരങ്ങളുടെ കൊമ്പുകൾ കോതി ഒതുക്കി തണൽ ക്രമീകരിക്കുക. ആക്രമണം രൂക്ഷമെങ്കിൽ എക്കാലസ് എന്ന കീടനാശിനി ഇലകളിലും തിരികളിലും തളിച്ച് കൊടുക്കണം.

ജൂലൈ മാസത്തിൽ (മണി പിടിച്ച് 2-3 ആഴ്ചക്ക് ശേഷം ) ക്വിനാൽഫോസും, രണ്ടാം തവണ തുലാവർഷ സമയത്ത് നീംഗോൾഡ് o.6% വീര്യത്തിൽ തളിച്ചും ഈ കീടബാധ നിയന്ത്രിക്കാം. മരുന്ന് തിളക്കുമ്പോൾ ഇലയുടെ അടിയിലും, തിരിയിലും മൊത്തത്തിൽ മരുന്ന് വീഴുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

10. പൊള്ളുരോഗം ( ആന്ത്രാക്നോസ്):

തണുപ്പ് കൂടുതൽ ഉള്ള ഹൈറേഞ്ച് മേഘലകളിൽ കൂടുതലായി കാണപ്പെടുന്ന്. ഒരിനം കുമിളാണ് രോഗ ഹേതു. ഇലകളിലും മണി മുളകിലും രോഗം ബാധിക്കുന്ന്. ഇലകളിൽ തവിട്ടു നിറത്തിലുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെടുകയും ക്രമേണ ചാരനിറത്തിലായി ചുറ്റും മഞ്ഞ നിറത്തിൽ വലയങ്ങൾ വന്ന് ഇല കരിഞ്ഞ് പോകുന്ന്. തിരികളിൽ രോഗം കാലവർഷം തീരുന്നതോടെയാണ് കാണപ്പെടുക. മുളക് മണികളിൽ തവിട്ടു നിറമുള്ള കുഴിഞ്ഞ പാടുകൾ കാണപ്പെടുന്ന്, ക്രമേണ നിറ വ്യത്യാസം കൂടി വന്ന് മണികളുടെ നടുകെ ആഴത്തിൽ വിള്ളലുണ്ടാവുകയും ചെയ്യും. മണികളുടെ വളർചമുരടിച്ച് ഉണങ്ങി നശിക്കുന്ന്. രോഗം ബാധിച്ച തിരികൾ അപ്പാടെ കൊഴിഞ്ഞ് നശിക്കുന്ന്.
1 % വീര്യത്തിൽ ബോർഡോ മിശ്രിതം/ബാവിസ്റ്റിൻ 2 ഗ്രാം 1 ലിറ്ററിൽ ഇവയിൽ ഒന്ന് കലക്കി തിളച്ച് രോഗം നിയന്ത്രിക്കാം

11. ആന്ത്രാക്നോസ് (തിരി കൊഴിച്ചിൽ രോഗം):

ഈ രോഗം പന്നിയൂർ 1 ഇനത്തിൽ കൂടുതലായി കണ്ട് വരുന്ന്. കോളിറ്റോട്രിക്കം ഗ്ലിയോസ് പോറിയോയിഡസ് എന്ന കുമിളിന്റെ ആക്രമണവും തിരികൊഴിച്ചിലിന് കാരണമാകാറുണ്ട്. വേനൽ മഴയും, കാലവർഷം തുടക്കവും മഴ യഥാസമയം ആവശ്യമായ തോതിൽ ലഭിക്കാതെ വരുമ്പോഴാണ് രോഗത്തിന്റെ തീവ്രത കൂടുന്നത്. ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന തിരിയിൽ (പൂങ്കുലയിൽ) പെൺപൂക്കളുടെ അനുപാദം (80- 100%)ദ്വിലിംഗപുഷ്പ തിരിയിൽ കൂടുതലായി ഉണ്ടാകുന്ന്. അതിനാൽ പരാഗണം നടക്കാതെ തിരികൾ കൊഴിഞ്ഞ് നശിക്കുന്ന്. ആന്ത്രാക്നോസ് ഇലകളിലും ബാധിക്കാറുണ്ട്. ഇലയിൽ മഞ്ഞയും തവിട്ടും കലർന്ന പുള്ളികളോ / തവിട്ട് കലർന്ന പുള്ളിക്ക് ചുറ്റും മഞ്ഞ കലർന്ന വലയമോ ഉണ്ടാകും.
രോഗബാധയേൽക്കുന്ന മുളക് മണികൾ വിള്ളലുകൾ ഉണ്ടായി കുമിൾ ബാധയുണ്ടായി ഉൾക്കാമ്പ് നശിക്കുന്ന്. ഇത് മഴക്കാലം അവസാനത്തോടെയാണ് കാണപ്പെടുന്നത്.

മാർച്ച് അവസാനത്തോടെ വേനൽ മഴയില്ലങ്കിൽ രണ്ടാഴ്ച ഇടവേളയിൽ ചെടിക്ക് 50-70 ലിറ്റർ വെള്ളം കൊടുക്കുകയും ജൂൺ മാസം തുടക്കത്തിൽ മഴയില്ലങ്കിൽ എല്ലാ ദിവസവും ചെടിക്ക് തുടർ നന തുടരണ്ടതാണ്. മഴക്കാലം തുടക്കത്തിൽ തന്നെ ബോർഡോ മിശ്രിതം തളിച്ചും ആന്ത്രാക്നോസിനെ നിയന്ത്രിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News