ലോറിയിടിച്ച്‌ തകർന്ന കെട്ടിടം പൊളിച്ചു നീക്കി; നഷ്‌ടം 2.5 കോടിയിലധികം

ലോറിയിടിച്ച്‌ കെട്ടിടം തകർന്നതിലൂടെ ഉണ്ടായത്‌ രണ്ടരക്കോടിയിലധികം രൂപയുടെ നഷ്‌ടം. വെള്ളാരം കുന്നിലെ നാലുനിലയുള്ള വിൻഗേറ്റ് കെട്ടിടമാണ്‌ തിങ്കളാഴ്‌ച പുലർച്ചെ സിമന്റുമായെത്തിയ ലോറിയിടിച്ച്‌ തകർന്നത്‌. കെട്ടിടം തിങ്കളാഴ്‌ച രാത്രിയോടെ പൂർണമായും പൊളിച്ചുനീക്കി. ചൊവ്വാഴ്‌ച പൊതുമരാമത്ത്‌ എൻജിനിയറിങ്‌ വിഭാഗം പരിശോധനക്കെത്തി.

ദുരന്തത്തിന്റ ആഘാതത്തിൽ കെട്ടിടത്തിലേക്ക്‌ പ്രവേശിക്കാനോ പരിശോധിക്കാനോ കഴിഞ്ഞില്ലെന്ന്‌ ഉടമകളായ കെ റിയാസും അബ്ദുൾ സലീമും പറഞ്ഞു. നാല്‌ വർഷം മുമ്പാണ്‌ കെട്ടിടം നിർമിച്ചത്‌. എട്ട്‌ റൂമുകളാണ്‌ ഉണ്ടായിരുന്നത്‌. കെട്ടിട നഷ്‌ടത്തിന്‌ പുറമെ ഫർണിച്ചറുകൾ, ഫ്രിഡ്‌ജ്‌, എസി, ജനറേറ്റർ ഉൾപ്പടെയുള്ള ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ എന്നിവയെല്ലാം നശിച്ചു. കൂടാതെ പൊളിക്കുന്നതിന്‌ ഒരു ലക്ഷത്തോളം രൂപയും ചെലവായി.

കോഴിക്കോട് ഭാഗത്തുനിന്ന്‌ കൽപ്പറ്റയിലേക്ക് സിമന്റ്‌ ലോഡുമായി വന്ന ലോറിയാണ് ഒരു ട്രാവലിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്‌. കെട്ടിട ഉടമകളുടെ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം നടക്കുന്നതായി കൽപ്പറ്റ പൊലീസ്‌ പറഞ്ഞു. ലോറിയിടിച്ച ടെമ്പോട്രാവൽ ഉടമകളും പരാതി നൽകിയിട്ടുണ്ട്‌. ലോറിയടക്കം ബിൽഡിങ്ങിനടിയിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News