ഇടപെടാതിരിക്കാനാകില്ല; മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരമെന്ന് സുപ്രീം കോടതി

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി അതീവ ഗൗരവതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു.

ഈ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ആകില്ല കാരണം ഇത് അതീവ ഗൗരവമായ കാര്യമാണെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എ.എല്‍ ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ പറഞ്ഞു.

കൊയിലി ദേവി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിക്ക് വേണ്ടി അഡ്വക്കേറ്റ് കോളിന്‍ ഗോണ്‍സാല്‍വസാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

വിഷയം ഗൗരവതരമാണെന്നും ഇത്തരം പരാതികള്‍ അതത് ഹൈക്കോടതികളില്‍ ഫയല്‍ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം റേഷന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News