കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ.
ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒ രാജഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ കോൺഗ്രസ് ബിജെപി സഖ്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒ രാജഗോപാലിന്‍റെ വാക്കുകള്‍. ഇരു മുന്നണികളും വോട്ട് കച്ചവടം നടത്തുമെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഐഎം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സിപിഐഎമ്മിനെ തോൽപിക്കാൻ ഇരുസംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നതാണ് ബിജെപിയുടെ മുതിർന്ന നേതാവ് തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നത്.
കേരളത്തില്‍ ബിജെപി വോട്ട് മുൻപ് വോട്ട് മറിച്ചിട്ടുണ്ട്. ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടുകള്‍. കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു- ഒ രാജഗോപാൽ പറഞ്ഞു.
ഇക്കുറിയും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ എല്‍ഡിഎഫിനെ പരാജയപ്പെടത്തുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇത്തവണ മുപ്പതോളം മണ്ഡലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ദില്ലിയില്‍ നടന്ന രഹസ്യയോഗത്തിലാണ് ഇക്കാര്യം ധാരണയായിട്ടുള്ളത്.
നേമം, കഴക്കൂട്ടം, തൃശ്ശൂർ, പാലക്കാട്, മഞ്ചേശ്വരം ഉൾപ്പടെയുള്ള 10 ഓളം സീറ്റുകളിൽ ബിജെപി സ്ഥനാർഥികളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ടുമറിക്കുമ്പോള്‍ പകരം മുപ്പതോളം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനർത്ഥികൾക്ക് സംഘപരിവാർ വോട്ടുകള്‍ മറിക്കാമെന്ന രഹസ്യ ധാരണയും പുറത്തു വരികയാണ്.
Get real time update about this post categories directly on your device, subscribe now.