സീറ്റ് എന്‍സികെയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് എലത്തൂരിൽ വിമതനെ നിർത്താനൊരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

എലത്തൂരിൽ വിമതനെ നിർത്താനൊരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. KPCC നിർവാഹക സമിതി അംഗം UV ദിനേഷ് മണി വിമതനായി മത്സരിക്കും. സീറ്റ് NCK ക്ക് നൽകിയതിൽ പ്രതിഷേധിച്ച് നാളെയാണ് നാമനിർദേശ പത്രിക നൽകുക.

മാണി സി കാപ്പൻ്റെ പാർട്ടിയായ NCK ക്ക് എലത്തൂര്‍ മണ്ഡലം നല്‍കിയ കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെയാണ് വിമത നീക്കം. KPCC നിർവാഹക സമിതി അംഗം UV ദിനേഷ് മണിയാണ് വിമതനായി മത്സരിക്കുന്നത്.

സീറ്റ് കോൺഗ്രസിന് നൽകാത്തതിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം നടന്നു വരികയായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് DCC ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു.
മണ്ഡലത്തില്‍ കോൺഗ്രസിൻ്റെ ശക്തി ക്ഷയിപ്പിക്കുന്ന നടപടികളാണ് നേതൃത്വത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

NCK ക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് കാരണമായിരുന്നു. മാണി സി കാപ്പൻ വിഭാഗം മണ്ഡലത്തില്‍ പിന്തുണയോ, പ്രവര്‍ത്തകരോ ഇല്ലാത്ത കക്ഷിയാണെന്നും എലത്തൂര്‍ കോണ്‍ഗ്രസിന് തിരിച്ചു നൽകണമെന്നും എംകെ രാഘവൻ എം പി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ജില്ലാ നേതൃത്വം അത് വകവെയ്ക്കാതെയാണ് സീറ്റ് NCK യ്ക്ക് നൽകിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച മണ്ഡലമായ എലത്തൂരിൽ തോൽവി ഭയന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സീറ്റ് മാണി സി കാപ്പൻ്റെ പാർട്ടിക്ക് നൽകിയത്.

അതിനിടയിൽ കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എലത്തൂർ വിൽക്കരുതെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന UV ദിനേഷ് മണി നാളെ നാമനിർദേശ പത്രിക നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News