നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍

സംഭവം നടക്കുന്നതിന് മുമ്ബ് അവ്താര്‍ കൗറും അയല്‍വാസിയും തമ്മില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസിനെയും അയല്‍വാസി വിളിച്ചിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ചെന്നായിരുന്നു അയല്‍വാസി അറിയിച്ചചത്. തുടര്‍ന്ന് പൊലീസും മടങ്ങി.

ഇതെല്ലാം കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി റണ്‍ബീര്‍ കൗര്‍ അമ്മ അയല്‍വാസിയുമായി വഴക്കുണ്ടാക്കിയത് അറിഞ്ഞു. ഇതിനെതിരെ അമ്മയുമായി റണ്‍ബീര്‍ ചെറിയ തര്‍ക്കവുമുണ്ടായി. ഇതിനിടയിലാണ് റണ്‍ബീര്‍ അമ്മയെ അടിച്ചതും ബോധരഹിതയായ അവ്താര്‍ കൗര്‍ മരണപ്പെട്ടതും.


മറ്റൊരു സംഭവത്തില്‍, വീട്ടില്‍ കയറി യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഗുണ്ടാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റിലായി. കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്. നന്ദനത്തു പറമ്ബില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടിലേക്കു ഇരച്ചെത്തിയ ഗുണ്ടാ സംഘം ലക്ഷ്മിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ചില പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News