മിഗ് 21 തകർന്നു വീണു ; പൈലറ്റിന് വീരമൃത്യു

മി​ഗ്-21 വിമാനം തകർന്ന് വീണ് സൈനിക പൈലറ്റിന് വീരമൃത്യു.ഇന്ത്യൻ എയർ ഫോഴ്സിലെ ​ഗ്രൂപ് ക്യാപ്റ്റൻ എ ​ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ വ്യോമ സേനയുടെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. മദ്ധ്യ ഇന്ത്യയിലെ എയർ ബേസിൽ വെച്ചായിരുന്നു അപകടം. യുദ്ധ പരിശീലനത്തിനായി പുറപ്പെടുന്നതിനിടെയാണ് വിമാനം തകർന്നത്. എന്നാൽ അപടകടത്തിന്റെ കാരണം വ്യക്തമല്ല.

ക്യാപ്റ്റന്റെ മരണത്തിൽ ഇന്ത്യൻ വ്യോമ സേന അനുശോചനം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും സേന ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News